5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Girl Jumps from Moving Train: മുന്നറിയിപ്പുകൾ വകവെച്ചില്ല; ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി പെൺകുട്ടി, വിഡിയോ വൈറൽ

Girl Jumps from Moving Train: ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി പെൺകുട്ടിയുടെ സാഹസികത. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മുന്നറിയിപ്പുകൾ അവഗണിച്ചാണ് പെൺകുട്ടി ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയത്.

Girl Jumps from Moving Train: മുന്നറിയിപ്പുകൾ വകവെച്ചില്ല; ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി പെൺകുട്ടി, വിഡിയോ വൈറൽ
പ്രതീകാത്മക ചിത്രംImage Credit source: Pinterest
nithya
Nithya Vinu | Published: 13 Apr 2025 15:33 PM

ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി പെൺകുട്ടിയുടെ സാഹസികത. മുന്നറിയിപ്പുകൾ അവഗണിച്ചാണ് പെൺകുട്ടി പുറത്തേക്ക് ചാടിയത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ ഒരു പെൺകുട്ടി  ഓടി കൊണ്ടിരിക്കുന്ന ട്രെയിനിന്റെ പടികളിൽ നിൽക്കുന്നത് കാണാം. ട്രെയിനിന്റെ വേഗത കൂടുതലാണെന്നും പെൺകുട്ടിയോട് അകത്തേക്ക് കയറാനും മറ്റ് യാത്രക്കാർ പറയുന്നുണ്ട്. എന്നാൽ മുന്നറിയിപ്പുകൾ വകവെയ്ക്കാതെ പെൺകുട്ടി പടിയിൽ തന്നെ നിൽക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.

ALSO READ: ഹിമാചലിൽ വിനോദസഞ്ചാരികളുമായി പോയ ബസ് മറിഞ്ഞു; 31 പേർക്ക് പരിക്ക്

ട്രെയിനിൽ നിന്ന് ചാടരുതെന്ന് ഒരു യാത്രക്കാരൻ പറയുമ്പോൾ എന്നാൽ ഞാൻ ഇറങ്ങാം എന്നായിരുന്നു അവളുടെ മറുപടി. തുടർന്ന് പെട്ടെന്ന് പെൺകുട്ടി ട്രെയിനിൽ നിന്ന് ചാടുകയാണ്. വിഡിയോ പകർത്തിയ ആൾ പെൺകുട്ടിയുടെ പ്രവൃത്തിയിൽ ഒരുനിമിഷം ഞെട്ടിയെങ്കിലും ഉടൻ തന്നെ വാതിലിനടുത്തേക്ക് നീങ്ങി പെൺകുട്ടിയെ തിരയുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ പെൺകുട്ടിയെ കാണാൻ കഴിയുന്നില്ല.

സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കുട്ടിയുടെ പ്രവൃത്തിയെ വിമർശിച്ച് ധാരാളം പേർ രംഗത്തെത്തി. നിരവധി പേർ ആ കുട്ടിക്ക് എന്ത് സംഭവിച്ചുവെന്നാണ് ചോദിക്കുന്നത്. ഇന്നത്തെ കുട്ടികൾക്ക് പ്രായമായവരോട് ബഹുമാനമില്ലെന്നും അവരെ നിയന്ത്രിക്കാൻ പ്രയാസമാണെന്നും മറ്റ് ചിലർ കമന്റ് ബോക്സിൽ കുറിച്ചു.