5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Richest Indian: സമ്പത്തിൽ ഒന്നാമൻ ഇനി അംബാനിയല്ല അദാനി, യൂസഫലിയും പട്ടികയിൽ

Gautam Adani replaces Mukesh Ambani: ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാൻ ആദ്യമായി ഹുറൂൺ പട്ടികയിൽ ഇടം നേടിയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

Richest Indian: സമ്പത്തിൽ ഒന്നാമൻ ഇനി അംബാനിയല്ല അദാനി, യൂസഫലിയും പട്ടികയിൽ
Adani and Ambani
aswathy-balachandran
Aswathy Balachandran | Updated On: 29 Aug 2024 18:33 PM

ന്യൂഡൽഹി: രാജ്യത്തെ ഒന്നാം നമ്പർ ധനികൻ എന്ന സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ആയിരുന്നു നിന്നിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന കണക്ക് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം വീണ്ടും സ്വന്തമാക്കിയിരിക്കുന്നത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ്. മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് ഈ നേട്ടം അദിനി കൊയ്തത്.

11.6 ലക്ഷം കോടി രൂപയുടെ ആസ്തിയുയാണ് ഗൗതം അദാനിയ്ക്കും കുടുംബത്തിനുമുള്ളത് എന്നാണ് വിവരം. മുകേഷ് അംബാനി ഒരുപാട് പിന്നിലല്ല. 10.14 ലക്ഷം കോടി രൂപ ആസ്തിയുമായി മുകേഷ് അംബാനിയും കുടുംബവും രണ്ടാമത് ഉണ്ട്. ഹുറൂൺ ഇന്ത്യ പുറത്തു വിട്ട കണക്ക് പ്രകാരമാണ് ഈ സ്ഥാനമാറ്റം ഉള്ളത്. 2024 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരമാണ് സമ്പന്നരുടെ പട്ടിക പുറത്തുവിട്ടത് എന്ന് ഹുറൂൺ ഇന്ത്യ അധികൃതർ പറയുന്നു.

പട്ടികയിലുള്ള മറ്റ് പ്രമുഖർ

3.14 ലക്ഷം കോടി രൂപ ആസ്തിയുമായി എച്ച്‌സിഎൽ ഗ്രൂപ്പ് സാരഥി ശിവ് നാടാരും കുടുംബവും മൂന്നാം സ്ഥാനത്ത് ഉണ്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി സൈറസ് എസ് പൂനാവാലയും കുടുംബവുമാണ് നാലാം സ്ഥാനത്ത്. 2.89 ലക്ഷം കോടിയാണ് ഇവരുടെ ആസ്ഥി.

ALSO READ – സിജിഎൽ അഡ്മിറ്റ് കാർഡ് എത്തി; കൂടുതൽ പരീക്ഷാ വിവരങ്ങൾ അറിയാം..

  • എച്ച്‌സിഎൽ ഗ്രൂപ്പ് സാരഥി ശിവ് നാടാരും കുടുംബവും- 3.14 ലക്ഷം കോടി രൂപ
  • സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി സൈറസ് എസ് പൂനാവാലയും കുടുംബവും – 2.89 ലക്ഷം കോടി
  • സൺ ഫാർമ മേധാവി ദിലീപ് സാങ്‌വി – 2.49 ലക്ഷം കോടി രൂപ
  • ആദിത്യ ബിർല ഗ്രൂപ്പ് മേധാവി കുമാർ മംഗളം ബിർലയും കുടുംബവും – 2.35 ലക്ഷം കോടി രൂപ
  • ഹിന്ദുജ ഗ്രൂപ്പിലുള്ള ഗോപിചന്ദ് ഹിന്ദുജയും കുടുംബവും – 1.92 ലക്ഷം കോടി രൂപ
  • അവന്യു സൂപ്പർമാർട്ട് മേധാവി രാധാ കിഷൻ ധമാനിയും കുടുംബവും – 1.90 ലക്ഷം കോടി രൂപ
  • വിപ്രോ മേധാവി അസിം പ്രേംജിയും കുടുംബവും – 1.90 ലക്ഷം കോടി രൂപ
  • ബജാജ് ഗ്രൂപ്പിലെ നിരജ് ബജാജും കുടുംബവും – 1.62 ലക്ഷം കോടി രൂപ

ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാൻ ആദ്യമായി ഹുറൂൺ പട്ടികയിൽ ഇടം നേടിയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അൻപത്തിയെട്ടുകാരനായ 7,300 കോടി രൂപയാണെന്നും പട്ടിക വ്യക്തമാക്കുന്നു. പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയും പട്ടികയിൽ ഉണ്ട്. പ്രവാസി ഇന്ത്യക്കാരിൽ എട്ടാംസ്ഥാനത്താണ് യൂസഫലിയുടെ സ്ഥാനം.