Gas Cylinder Exploded Kitchen : അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; യുവതിയ്ക്ക് പരിക്ക്
Gas Cylinder Exploded Kitchen : അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവതിയ്ക്ക് പരിക്ക്. എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെക്കപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവതിയ്ക്ക് ഗുരുതര പരിക്ക്. അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരിക്കെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
എക്സ് പ്ലാറ്റ്ഫോമിലാണ് ഞെട്ടിക്കുന്ന ഈ വീഡിയോ പങ്കുവെക്കപ്പെട്ടത്. 28 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ ഗ്യാസ് സിലിണ്ടർ പൊട്ടുന്നതും ആളുകൾ പേടിച്ച് നിലവിളിക്കുന്നതും കാണാം. സിലിണ്ടർ പൊട്ടുമ്പോൾ യുവതി നിലത്തേക്ക് വീഴുകയാണ്. സംഭവിച്ചതെന്തെന്ന് മനസിലാവും മുൻപ് അവർ അടുക്കളയിൽ നിന്ന് പുറത്തേക്കോടുന്നതും കാണാം. അടുക്കളയിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ഈ വിഡിയോ 34,000ലധികം പേർ കണ്ടുകഴിഞ്ഞു.
LPG cylinder explodes in the kitchen #wtf pic.twitter.com/XoaWFvabpj
— Klip Entertainment (@klip_ent) June 8, 2024