Gas Cylinder Blast: വീട്ടില്‍ സൂക്ഷിച്ച പടക്കത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 7 മരണം
Gas Cylinder Blast In West Bengal: വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് സുന്ദര്‍ബന്‍ ജില്ലാ പോലീസ് മേധാവി കോട്ടേശ്വര റാവു പറഞ്ഞു. വീട്ടില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നതായാണ് സംശയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്ത: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴ് മരണം. പശ്ചിമബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലാണ് സംഭവം. ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. പത്തര്‍ പ്രതിമ ബ്ലോക്കിലെ ധോലഘട്ട് ഗ്രാമത്തിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് അപകടമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് സുന്ദര്‍ബന്‍ ജില്ലാ പോലീസ് മേധാവി കോട്ടേശ്വര റാവു പറഞ്ഞു. വീട്ടില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നതായാണ് സംശയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥിതി നിയന്ത്രണവിധേയമാണ്. രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായി. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. വീടിനുള്ളില്‍ വെച്ച് പടക്കം നിര്‍മിക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.




മരണപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തില്‍ പരിക്കേറ്റ ഒരു സ്ത്രീയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണു; അച്ഛനും മകനും മരിച്ചു
മലപ്പുറം: മലപ്പുറം മാറാക്കരയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് അച്ഛനും മകനും മരിച്ചു. ഹുസൈന്‍, ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്. പെരുന്നാള്‍ ദിനത്തോട് അനുബന്ധിച്ച് നടന്ന പ്രാര്‍ത്ഥ കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സമീപത്ത് വീടിന്റെ മതിലില്‍ തട്ടിയതോടെ ഇരുവരും കിണറിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.