5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Gandhinagar Lok Sabha Election Results 2024: ​ഗാന്ധിന​ഗറിൽ അമിത് ഷാ തരം​ഗം; രണ്ട് ലക്ഷത്തിന് മുകളിൽ ലീഡ്

Lok Sabha Election Results 2024 Malayalam: വർഷങ്ങളായി ബിജെപി അടക്കിവാഴിയ മണ്ഡലങ്ങളിൽ ഒന്നാണെന്ന പ്രത്യേകതയും ​ഗാന്ധിമ​ഗറിനുണ്ട്.

Gandhinagar Lok Sabha Election Results 2024: ​ഗാന്ധിന​ഗറിൽ അമിത് ഷാ തരം​ഗം; രണ്ട് ലക്ഷത്തിന് മുകളിൽ ലീഡ്
Follow Us
neethu-vijayan
Neethu Vijayan | Published: 04 Jun 2024 11:10 AM

ഗുജറാത്തിന്റെ തലസ്ഥാനമെന്ന നിലയിൽ ​ഗാന്ധിന​ഗറിന് കാര്യമായ രാഷ്ട്രീയ പ്രതാപമുണ്ട്. അതിൻ്റെ പ്രധാന കാരണം അമിത് ഷാ തന്നെയാണ്. നിലവിൽ രണ്ടുലക്ഷത്തിലധികം മുകളിൽ ലീഡ് ചെയ്തുകൊണ്ട് അമിത് ഷാ തന്നെയാണ് ​ഗാന്ധിന​ഗറിൽ മുന്നിൽ നിൽക്കുന്നത്. ഇത്തവണ ​ഗാന്ധിന​ഗറിൽ അമിത്ഷായ്ക്ക് എതിരാളികൾ ബിഎസ്പി സ്ഥാനാർഥി മുഹമ്മദനിഷ് ദേശായിയും കോൺഗ്രസ് സ്ഥാനാർഥി സോണാൽ രമൺഭായ് പട്ടേലുമാണ്.

വർഷങ്ങളായി ബിജെപി അടക്കിവാഴിയ മണ്ഡലങ്ങളിൽ ഒന്നാണെന്ന പ്രത്യേകതയും ​ഗാന്ധിമ​ഗറിനുണ്ട്. രാജ്യം മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പു ഫലങ്ങളിൽ ഒന്നാണ് ഗുജറാത്തിലേതും. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനി, എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്.

ALSO READ: മോദി ഗ്യാരണ്ടി ഏറ്റില്ലെ? 400 കടക്കാനാകുമോ ബിജെപിക്ക്?

2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ അമിത് ഷാ വൻ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. അതിനാൽ ഇത്തവണയും അമിത്ഷായ്ക്ക് പ്രതീക്ഷ ചെറുതല്ലായിരുന്നു. ആകെ പോൾ ചെയ്ത വോട്ടിന്റെ 69.67 ശതമാനം വരുന്ന 894,000 വോട്ടുകളാണ് 2019ൽ ഷാ നേടിയെടുത്തത്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത എതിരാളി, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സിജെ ചാവ്ദയ്ക്ക് 337,610 വോട്ടുകളോടെ രണ്ടാ സ്ഥാനത്തെത്തി. ഇത് ആകെ വോട്ടിന്റെ 26.29 ശതമാനം മാത്രമായിരുന്നു.

കലോൽ, ഗാന്ധിനഗർ നോർത്ത്, ഗാന്ധിനഗർ സൗത്ത്, വെജൽപൂർ, ഘട്‌ലോഡിയ, വത്വ, എല്ലിസ്ബ്രിഡ്ജ് എന്നീ ഏഴ് വിധാൻ സഭ (നിയമസഭ) മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ഗുജറാത്തിലെ ഗാന്ധിനഗർ ലോക്സഭാ മണ്ഡലം. 1989 മുതൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി)യാണ് ഈ മണ്ഡലത്തിൽ ആധിപത്യം പുലർത്തുന്നത്. ആദ്യമായി ശങ്കർസിൻഹ് വഗേലയാണ് 1989ൽ ഈ മണ്ഡലം ബിജെപിക്ക് വേണ്ടി പിടിച്ചെടുത്തത്.
‌‌
1991-ൽ ബിജെപിയുടെ എൽകെ അദ്വാനി ഇവിടെ നിന്ന് വിജയിച്ചു. തുടർന്ന് 1996-ൽ വാജ്‌പേയി ജയിച്ചു. പക്ഷെ ലഖ്‌നൗവിൽ നിന്നും അദ്ദേഹം മത്സരിച്ചിരുന്നതിനാൽ ഗാന്ധിനഗർ സീറ്റ് അദ്ദേഹത്തിന് രാജിവയ്ക്കേണ്ടതായി വന്നു. ഒരു പ്രധാനമന്ത്രി, മുഖ്യമന്ത്രി, രണ്ട് ആഭ്യന്തര മന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ഈ സീറ്റിൽ നിന്ന് വിജയിച്ചുപോയിട്ടുണ്ട്.

 

Latest News