5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gandhi Jayanti 2024: മഹാത്മാ ​ഗാന്ധിയുടെ 155-ാം ജന്മദിനം; ഓർമിക്കാനും പങ്കുവയ്ക്കാനും ഇതാ ഗാന്ധി വചനങ്ങൾ

Gandhi Jayanti 2024 Quotes: സത്യവും അഹിംസയുമായിരുന്നു സത്യാഗ്രഹമെന്ന സമരമാർഗം തെരഞ്ഞെടുത്ത ഗാന്ധിജി അതിനായി ആയുധമാക്കിയത്. 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന ഗാന്ധിവചനം ഇന്നും ലോകത്തിൻറെ വിവിധ കോണുകളിൽ ഉപയോഗിക്കുന്നുണ്ട്.

Gandhi Jayanti 2024: മഹാത്മാ ​ഗാന്ധിയുടെ 155-ാം ജന്മദിനം; ഓർമിക്കാനും പങ്കുവയ്ക്കാനും ഇതാ ഗാന്ധി വചനങ്ങൾ
​ഗാന്ധി ജയന്തി 2024. (​Image Credits: GettyImages)
neethu-vijayan
Neethu Vijayan | Updated On: 01 Oct 2024 16:33 PM

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനമാണ് ഒക്ടോബർ രണ്ട് (Gandhi Jayanti 2024). രാജ്യത്തിന് ദിശാബോധം പകർന്നുനൽകിയ സ്വാതന്ത്ര്യ സമര സേനാനിയുടെ ജന്മദിനം വിപലുമായി തന്നെ രാജ്യം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. 1869 ഒക്ടോബർ രണ്ടിന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് രാജ്യം ഗാന്ധിജയന്തിയായി ആചരിക്കുന്നത്. അഹിംസ എന്ന തത്വം അടിസ്ഥാനമാക്കി സത്യാഗ്രഹസമരങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് ചേക്കറിയ വ്യക്തിയാണ് ഗാന്ധിജി.ഈ വേളയിൽ മഹാത്മാ ഗാന്ധിയുടെ ചില മഹത് വചനങ്ങൾ ഓർക്കാം.

ALSO READ: ഗാന്ധിജിക്ക് പകരം അനുപം ഖേർ; ഗുജറാത്തിൽ 1.60 കോടിയുടെ വ്യാജ കറൻസി പിടികൂടി

ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. സേവനവാരം ആചരിക്കുന്നതും ഗാന്ധിജയന്തി മുതലാണ്. സത്യവും അഹിംസയുമായിരുന്നു സത്യാഗ്രഹമെന്ന സമരമാർഗം തെരഞ്ഞെടുത്ത ഗാന്ധിജി അതിനായി ആയുധമാക്കിയത്. ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ഗാന്ധിവചനം ഇന്നും ലോകത്തിൻറെ വിവിധ കോണുകളിൽ ഉപയോഗിക്കുന്നുണ്ട്.

​ഗാന്ധിജിയുടെ ജന്മദിനത്തിൽ ഓർക്കാം ഈ ഗാന്ധി വചനങ്ങൾ

  • എൻറെ ജീവിതമാണ് എൻറെ സന്ദേശം.
  • നിർമലമായ സ്നേഹത്താൽ നേടാനാവാത്തതായി ഒന്നുമില്ല.
  • സ്നേഹത്തിന് തകർക്കാൻ കഴിയാത്ത തടസ്സം എന്താണുള്ളത്?
  • പ്രാർഥനാനിരതനായ ഒരു മനുഷ്യൻ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലർത്തും
  • ഓരോ വീടും വിദ്യാലയങ്ങളാണ്, മാതാപിതാക്കൾ അധ്യാപകരും.
  • എൻറെ സമ്മതം ഇല്ലാതെ ആർക്കും എന്നെ വേദനിപ്പിക്കാനാവില്ല.
  • ആദ്യം നിങ്ങളെ അവർ അവഗണിക്കും,പിന്നെ പരിഹസിക്കും, പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം.
  • ഇന്ന് ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ഭാവി.
  • പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക.
  • ദുർബലർക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണ്.
  • ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോൽവിയാണ്. എന്തന്നാൽ അത് വെറും നൈമിഷികം മാത്രം .
  • വിദ്യാർഥിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പാഠപുസ്‌തകം അധ്യാപകരാണ്.
  • ശക്തരുടെ ആയുധമാണ് അഹിംസ.
  • ലോകത്തിൻറെ വെളിച്ചമാണ് പുസ്തകങ്ങൾ.
  • ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്.
  • ഒരു ശിശുവിൻറെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം.
  • ഭാരതത്തിൻറെ ജീവൻ കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്.
  • സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത.
  • കണ്ണിന് പകരം കണ്ണ് എന്നാണെങ്കിൽ ലോകം മുഴവൻ അന്ധതയിലാണ്ടു പോകും.
  • ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ഭാവി.
  • മാർഗ്ഗം പലതെങ്കിലും സത്യം ഒന്നേയുള്ളൂ.
  • എൻറെ ശരീരത്തെ നിങ്ങൾക്ക് തടവിലാക്കാം മനസ്സിനെ ചങ്ങലയ്ക്കിടനാവില്ല.