Gaganyaan ISRO : ലോഞ്ച് വെഹിക്കിള്‍ അസംബ്ലി ഗഗന്‍യാന്റെ നിര്‍ണായകഘട്ടം; സ്വപ്‌നപദ്ധതിയിലേക്ക് ഒരു ചുവടുകൂടി അടുത്ത് ഐഎസ്ആര്‍ഒ
ISRO begins assembly of HLVM3 for Gaganyaan : തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ക്രൂ മൊഡ്യൂളിന്റെ സംയോജനവും, യുആര്‍എസ്‌സിയില്‍ സര്‍വീസ് മൊഡ്യൂളിന്റെ സംയോജനവും നടക്കുന്നു. ഓർബിറ്റൽ മൊഡ്യൂൾ (ഒഎം) ലെവൽ ഇൻ്റഗ്രേഷനും ടെസ്റ്റുകളും പിന്നീട് ബാംഗ്ലൂരിലെ യുആർഎസ്‌സിയിൽ നടക്കും. ഗഗന്‍യാന്‍ പദ്ധതിയുടെ ആളില്ലാ ദൗത്യം 2025 ആദ്യ പകുതിയില്‍ നടക്കും
രാജ്യത്തിന്റെ സ്വപ്‌നപദ്ധതിയായ ഗഗന്‍യാന്റെ നിര്‍ണായക പ്രവര്‍ത്തനങ്ങളിലേക്ക് കടന്ന് ഐഎസ്ആര്‍ഒ. വിക്ഷേപണ വാഹനത്തിന്റെ നിര്‍മ്മാണത്തിനാണ് ഐഎസ്ആര്‍ഒ തുടക്കം കുറിച്ചത്. ഗഗന്‍യാന്റെ ആളില്ലാ വിമാനത്തിനായി ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 (എച്ച്എല്‍വിഎം3) അസംബ്ലി (കൂട്ടിയോജിപ്പിക്കല്‍) ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലാണ് നടക്കുന്നത്.
രാജ്യത്തിന്റെ ആദ്യ ബഹിരാകാശ യാത്രയുടെയും, ഭാവി ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെയും സുപ്രധാന ചുവടുവയ്പാണ് ഇത്. 2014 ഡിസംബര്‍ 18നായിരുന്നു ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 മിഷന്‍ നടന്നത്. ദൗത്യത്തിന്റെ പത്താം വാര്‍ഷികത്തിലാണ് എച്ച്എല്‍വിഎം3 അസംബ്ലി ആരംഭിച്ചത്.
എല്‍വിഎം3യുടെ ‘ഹ്യൂമന്‍ റേറ്റിങ്’ പൂര്‍ത്തിയായെന്നും, എല്ലാ സിസ്റ്റങ്ങളും പരിശോധിച്ചെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഗ്രൗണ്ട് ടെസ്റ്റുകളും ഫ്ലൈറ്റ് ടെസ്റ്റുകളുമടക്കം നടത്തി. മികച്ച ക്രൂ എസ്‌കേപ്പ് സിസ്റ്റം (സിഇഎസ്) ആണ് ഇതിലുള്ളത്. ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് ഏകദേശം 10 ടണ്‍ പേലോഡ് ശേഷിയുള്ളതാണ് എച്ച്എല്‍വിഎം3 (three stage vehicle). 53 മീറ്റർ ഉയരവും 640 ടൺ ഭാരവുമുണ്ട്.
🚀 On the 10th anniversary of LVM3-X/CARE, ISRO begins assembly of HLVM3 for Gaganyaan’s first un-crewed flight! A major step toward India’s maiden human spaceflight and future space ambitions. 🇮🇳 #Gaganyaan #ISRO
🔗 More details herehttps://t.co/KQb6uOXUm3 pic.twitter.com/QnwJf4WjLz
— ISRO (@isro) December 18, 2024
തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ക്രൂ മൊഡ്യൂളിന്റെ സംയോജനവും, യുആര്‍എസ്‌സിയില്‍ സര്‍വീസ് മൊഡ്യൂളിന്റെ സംയോജനവും നടക്കുന്നു. ഓർബിറ്റൽ മൊഡ്യൂൾ (ഒഎം) ലെവൽ ഇൻ്റഗ്രേഷനും ടെസ്റ്റുകളും പിന്നീട് ബാംഗ്ലൂരിലെ യുആർഎസ്‌സിയിൽ നടക്കും. ഗഗന്‍യാന്‍ പദ്ധതിയുടെ ആളില്ലാ ദൗത്യം 2025 ആദ്യ പകുതിയില്‍ നടക്കും.
ക്രൂ മൊഡ്യൂൾ
രണ്ട് എസ്200 മോട്ടോറുകളും തയ്യാറാക്കി വരികയാണ്. റോക്കറ്റിന്റെ എല്‍110, സി32 ഘട്ടങ്ങള്‍ ലോഞ്ച് കോംപ്ലക്‌സില്‍ തയ്യാറായിക്കഴിഞ്ഞു. ബഹിരാകാശ യാത്രികരുടെ സുരക്ഷ മുന്‍നിര്‍ത്തി ക്രൂ മൊഡ്യൂളിനായി നിരവധി പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ നടത്തുന്നുണ്ട്. റോക്കറ്റിന് തകരാര്‍ സംഭവിച്ചാല്‍ ബഹിരാകാശ യാത്രികര്‍ക്ക് രക്ഷപ്പെടുന്നുതിനായി ക്രൂ എസ്‌കേപ്പ് സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്.
Read Also : ന്യൂ ഇയറും ബഹിരാകാശത്ത്! സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലെത്താൻ മാർച്ച് അവസാനമാകുമെന്ന് നാസ
ഗഗൻയാൻ
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യമാണ് ഗഗന്‍യാന്‍. ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് മൂന്ന് ക്രൂ അംഗങ്ങളെയാവും ഗഗന്‍യാന്‍ പേടകത്തില്‍ അയക്കുക. ദൗത്യം വിജയകരമായാൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുമ്പ് ആളില്ലാ ദൗത്യം നടത്തുകയാണ് ഐഎസ്ആര്‍ഒ ആദ്യം ലക്ഷ്യമിടുന്നത്. മൂന്ന് ആളില്ലാ ദൗത്യങ്ങള്‍ക്ക് ശേഷമാകും ബഹിരാകാശത്തേക്കുള്ള രാജ്യത്തിന്റെ ആദ്യ മനുഷ്യദൗത്യം.
ഗഗന്‍യാന് വേണ്ടിയിലുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മലയാളിയായ ഗ്രൂപ്പ് കാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് കാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് കാപ്റ്റന്‍ അംഗദ് പ്രതാപ്, വിങ് കമാന്റര്‍ ശുബാന്‍ഷു ശുക്ല എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഇതില്‍ മൂന്നു പേരാകും ബഹിരാകാശത്തേക്ക് പോവുക.
നാലു പേരും 2021ല്‍ റഷ്യയില്‍ ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ഗഗാറിന്‍ കോസ്മോനോട്ട് ട്രെയിനിങ് സെന്ററിലായിരുന്നു ഇവര്‍ പരിശീലനം നടത്തിയത്. പിന്നീട് ഇന്ത്യയിലും പ്രത്യേക പരിശീലനം നടത്തി.