5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Human Finger in Ice-cream: ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവം: കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Human Finger in Ice-cream: എഫ്എസ്എസ്എഐയുടെ വെസ്റ്റേൺ റീജിയൻ ഓഫീസിൽ നിന്നുള്ള സംഘം ഐസ്ക്രീം കമ്പനിയിൽ പരിശോധന നടത്തിയിരുന്നു.

Human Finger in Ice-cream: ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവം: കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
ഐസ്ക്രീമിൽ കണ്ടെത്തിയ മനുഷ്യ വിരൽ.
neethu-vijayan
Neethu Vijayan | Published: 17 Jun 2024 10:47 AM

മുംബൈ: ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് എഫ്എസ്എസ്എഐ സസ്പെൻഡ് ചെയ്തു. എഫ്എസ്എസ്എഐയുടെ വെസ്റ്റേൺ റീജിയൻ ഓഫീസിൽ നിന്നുള്ള സംഘം ഐസ്ക്രീം കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. ഫോറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല.

ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്‌ക്രീമിലാണ് മനുഷ്യന്റെ വിരൽ കണ്ടെത്തിയത്. മുംബൈ സ്വദേശിനിയായ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഒർലേം ബ്രെൻഡൻ സെറാവോ എന്ന 26 കാരിയായ ഡോക്ടർക്കാണ് ദുരനുഭവം ഉണ്ടായത്.

സെപ്‌റ്റോ ആപ്പ് വഴി തന്റെ സഹോദരിയാണ് ഐസ്‌ക്രീം ഓർഡർ ചെയ്തതെന്നും. ഐസ്‌ക്രീം കഴിച്ച് പകുതിയോളം എത്തിയപ്പോഴാണ് നാവിൽ എന്തോ തടയുന്നത് പോലെ തോന്നിയതെന്നും സൂക്ഷിച്ചുനോക്കിയപ്പോൾ ഐസ്‌ക്രീം കോണിനുള്ളിൽ ഒരു കൈവിരൽ കണ്ടതെന്നും ഉടൻ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ALSO READ: ഐസ്‌ക്രീമില്‍ നിന്ന് കിട്ടിയത് മനുഷ്യന്റെ വിരല്‍; പരാതിയുമായി യുവതി

പിന്നീട് വിരലിന്റെ ഭാഗവും ശേഷിച്ച ഐസ്‌ക്രീമും ഇവർ പോലീസിന് കൈമാറുകയായിരുന്നു. ഐസ്‌ക്രീമിൽ നിന്ന് ലഭിച്ചത് വിരൽ തന്നെയാണെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. യമ്മോ എന്ന ഐസ്‌ക്രീം കമ്പനിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിരൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

പൂനെയിലെ ഇന്ദാപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസ്ക്രീം കമ്പനിക്ക് കേന്ദ്ര ലൈസൻസ് ഉണ്ട്. കൂടുതൽ അന്വേഷണത്തിനായി എഫ്എസ്എസ്എഐ നിർമ്മാണ കമ്പനിയിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതൽ നടപടികളെന്നും പൊലീസ് പറഞ്ഞു.