5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Holi – Friday Prayer: ‘ഹോളി നടന്നോട്ടെ’; ജുമുഅ നിസ്കാരം രണ്ട് മണിക്ക് ശേഷം നടത്താമെന്ന് മുഖ്യ ഇമാം

Friday Prayers During Holi Celebrations: ഹോളി ദിവസത്തിലെ ജുമുഅ നിസ്കാരം വൈകി നടത്തുമെന്ന് അയോധ്യയിലെ മുഖ്യ ഇമാം മുഹമ്മദ് ഹനീഫ്. ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ 4.30 വരെയാണ് ജുമുഅ നിസ്കാരം നടത്തുക എന്ന് അദ്ദേഹം പറഞ്ഞു.

Holi – Friday Prayer: ‘ഹോളി നടന്നോട്ടെ’; ജുമുഅ നിസ്കാരം രണ്ട് മണിക്ക് ശേഷം നടത്താമെന്ന് മുഖ്യ ഇമാം
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Updated On: 12 Mar 2025 16:15 PM

വെള്ളിയാഴ്ചയിലെ ജുമുഅ നിസ്കാരവും ഹോളി ആഘോഷവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിർണായക നിലപാടുമായി അയോധ്യയിലെ മുഖ്യ ഇമാം. വെള്ളിയാഴ്ചയിലെ ഹോളി ആഘോഷം മാറ്റമില്ലാതെ നടക്കട്ടെ എന്നും അന്നത്തെ ജുമുഅ നിസ്കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം നടത്താമെന്നും അയോധ്യ സെന്‍ട്രല്‍ പള്ളി മുഖ്യ ഇമാമായ മുഹമ്മദ് ഹനീഫ് പറഞ്ഞു.

ഹോളി ആഘോഷങ്ങളുടെ ഭാഗമായി നിസ്കാരത്തിന് ക്രമീകരണം ഏർപ്പെടുത്തുകയാണ് എന്ന് മുഹമ്മദ് ഹനീഫ് പറഞ്ഞു. നിസ്കാര സമയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിട്ടുണ്ട്. മാർച്ച് 14ന് നടക്കുന്ന ഹോളി ആഘോഷങ്ങളുടെ സമയവുമായി വെള്ളിയാഴ്ചയിലെ ജുമുഅ സമയം ഒത്തുവരുന്നുണ്ട്. അതിനാൽ ജുമുഅ സമയത്തിൽ മാറ്റം വരുത്തും. എല്ലാ പള്ളികളിലും ഉച്ചയ്ക്ക് രണ്ട് മുതൽ നാലര വരെയുള്ള സമയത്ത് ജുമുഅ നിസ്കാരം നടത്താനുള്ള സൗകര്യമാണ് ഒരുക്കുക. എല്ലാ മതവിശ്വാസികളും ഹോളി ആഘോഷത്തോട് സഹിഷ്ണുത പുലർത്തണം. ഹോളിയുടെ ഭാഗമായി നിറങ്ങൾ വീണാൽ പുഞ്ചിരിച്ചുകൊണ്ട്, സ്നേഹത്തോടെ ഹോളി മുബാറക് പറയണം. ഹോളിയും വെള്ളിയാഴ്ചയും ഒരുമിച്ച് വരുന്നത് ഇത് ആദ്യമായല്ല. സാമുദായിക ഐക്യം വളർത്താനുള്ള അവസരമാണിത്. എല്ലാ ഹിന്ദു സഹോദരങ്ങൾക്കും ഹോളി ആശംസകൾ അറിയിക്കുന്നു എന്നും അദ്ദേഹം പിടിഐയോട് പ്രതികരിച്ചു.

Also Read: Holi 2025 Travel: ഹോളി കളറാക്കാം…; യാത്രയും ആഘോഷവും ഒന്നിച്ചാവാം, പോകേണ്ടത് ഈ സ്ഥലങ്ങളിൽ

ഉത്തർ പ്രദേശിലെ വിവിധയിടങ്ങളിൽ ജുമുഅ നിസ്കാരത്തിൻ്റെ സമയം മാറ്റിയിട്ടുണ്ട്. ലക്നൗ ഈദ്ഗാഹ് ഇമാം ഉച്ചയ്ക്ക് രണ്ട് മണിക്ക് ജുമുഅ നിസ്കാരം നടത്തണമെന്ന് നിർദ്ദേശം നൽകി. ദൂരെയുള്ള ഈദ്ഗാഹിലേക്ക് പോകുന്നതിന് പകരം അടുത്തുള്ള പള്ളിയിൽ തന്നെ നിസ്കരിക്കാൻ ആളുകൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അലിഗഡ് ഇമാം ഖാലിദ് ഹമീദ് സമാധാനപരമായ അന്തരീക്ഷമുണ്ടാക്കാൻ കഴിയുന്നതൊക്കെ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചയിലെ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് സംഭല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അനുജ് ചൗധരി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. വെള്ളിയാഴ്ച നിസ്കാരത്തിന് പോകുമ്പോൾ ദേഹത്ത് നിറങ്ങൾ വീഴുന്നത് ബുദ്ധിമുട്ടാവുന്ന മുസ്ലിങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നായിരുന്നു അനുജ് ചൗധരി പറഞ്ഞത്. ഈ പ്രസ്താവനയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിന്തുണച്ചു. എല്ലാ വെള്ളിയാഴ്ചയും ജുമുഅ ഉണ്ടെന്നും ഹോളി വർഷത്തിൽ ഒരു ദിവസമേ ഉള്ളൂ എന്നുമായിരുന്നു ആദിത്യനാഥിൻ്റെ പ്രതികരണം.