Frankie Remruatdika Zadeng: ഇന്ത്യയിലെ ആദ്യ ജനറേഷൻ ബീറ്റ കുഞ്ഞ് ജനിച്ചത് മിസോറമിൽ; പേര് ഫ്രാങ്കി സാഡെങ്

Frankie Remruatdika Zadeng Indias First Generation Beta Child: ഇന്ത്യയിലെ ആദ്യ ജനറേഷൻ ബീറ്റ കുഞ്ഞ് ജനിച്ചു. മിസോറമിൻ്റെ തലസ്ഥാനമായ ഐസ്വാളിൽ ജനുവരി ഒന്ന് പുലർച്ചെ 12.03നാണ് ഐസ്വാളിനെ ഡുർട്ലാങിനുള്ള സൈനോഡ് എന്ന കുഞ്ഞിൻ്റെ ജനനം.

Frankie Remruatdika Zadeng: ഇന്ത്യയിലെ ആദ്യ ജനറേഷൻ ബീറ്റ കുഞ്ഞ് ജനിച്ചത് മിസോറമിൽ; പേര് ഫ്രാങ്കി സാഡെങ്

ജെൻ ബീറ്റ കുഞ്ഞ്

Updated On: 

05 Jan 2025 16:30 PM

രാജ്യത്തെ ആദ്യ ജനറേഷൻ ബീറ്റ കുഞ്ഞ് ജനിച്ചത് മിസോറമിൻ്റെ തലസ്ഥാനമായ ഐസ്വാളിൽ. ഐസ്വാളിനെ ഡുർട്ലാങിനുള്ള സൈനോഡ് ആശുപത്രിയിൽ വച്ചാണ് ആൺകുഞ്ഞ് ജനിച്ചത്. ജനുവരി ഒന്ന് അർദ്ധരാത്രി 12.03 നായിരുന്നു ജനനം. ഫ്രാങ്കി റെമ്രുവാത്ഡിക സാഡെങ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിൻ്റെ ഭാരം 3.12 കിലോ ആയിരുന്നു. റാംസിർമാവി -എസ്ഡി റെമ്രുവത്സംഗ ദമ്പതികൾക്കാണ് കുഞ്ഞ് പിറന്നത്. ഐസ്വാളിനെ ഖട്ല ഈസ്റ്റിലാണ് ഇവർ താമസിക്കുന്നത്. ദമ്പതിമാർക്ക് ഒരു പെൺകുട്ടി കൂടിയുണ്ട്. ഓൾ ഇന്ത്യ റേഡിയോ ന്യൂസ് ഐസ്വാൾ ആണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

2025 മുതൽ 20239 വരെ ജനിയ്ക്കുന്ന കുട്ടികളാണ് ജനറേഷൻ ബീറ്റ എന്നറിയപ്പെടുന്നത്. ഇതുവരെയുള്ള തലമുറകളിൽ ഏറ്റവും പുതിയ ആളുകളാണിവർ. 1981 മുതല്‍ 1994 വരെ ജനിച്ചവര്‍ ജെന്‍ മില്ലേനിയൽസ് എന്നാണ് അറിയപ്പെടുന്നത്. 1995 മുതൽ 2010 വരെ ജനിച്ചവർ ജെൻ സി. 2011 മുതൽ 2024 വരെയുള്ള സമയത്ത് ജനിച്ചവർ ജെൻ ആൽഫ എന്നാണ് അറിയപ്പെടുന്നത്. പുതിയ തലമുറയുടെ ‘ജനറേഷൻ ബീറ്റ’ എന്ന പേര് ഫ്യൂച്ചറിസ്റ്റ് മാർക്ക് മക്ഗ്രിൻഡിൽ ആണ് നിർദ്ദേശിച്ചത്.

Also Read : Generation Beta: ജനുവരി ഒന്നു മുതൽ ജനിക്കുന്നവർ ‘ബീറ്റ കുഞ്ഞുങ്ങൾ’; പ്രത്യേകതകളും ഏറെയുണ്ട്‌

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഏറെക്കുറെ വ്യാപകമായ ഒരു ലോകത്തേക്കാണ് പുതിയ തലമുറയിലെ ജനറേഷൻ ബീറ്റ കുഞ്ഞുങ്ങൾ ജനിച്ചുവീഴുന്നത്. വരും വർഷങ്ങളിൽ എഐ വളരെ അഡ്വാൻസ്ഡാവും. അതുകൊണ്ട് തന്നെ എഐയ്ക്ക് തോളോടുതോൾ ചേർന്നാവും ബീറ്റ തലമുറയുടെ ജീവിതം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയും അത്തരം ഉപകരണങ്ങളുമൊക്കെ അവരുടെ ജീവിതത്തിൽ സാധാരണയാവും. ഇതുമായി ബന്ധപ്പെട്ട ജോലി സാധ്യതകൾക്കാവും മുൻഗണന. അതുകൊണ്ട് തന്നെ പഠനരീതികൾ അത്തരത്തിൽ മാറും. വളരെ അഡ്വാൻസ്ഡായ സാങ്കേതികവിദ്യകൾ നിത്യജീവിതത്തിൻ്റെ ഭാഗമാവുമെന്നതിനാൽ പ്രായോഗിക തലത്തിൽ ഈ തലമുറയുടെ മുന്നേറ്റം കുറവായിരിക്കുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം, സാങ്കേതികമായും, ശാസ്ത്രീയപരമായുമൊക്കെ ഇവർ വളരെ മികച്ചുനിൽക്കുമെന്നും വിലയിരുത്തലുകളുണ്ട്.

കാലാവസ്ഥ വ്യതിയാനം ദിനം തോറും മോശമായിക്കൊണ്ടിരിക്കുന്നതിനാൽ ബീറ്റ തലമുറയുടെ ജീവിതം ദുഷ്കരമാവും. ആഗോള ജനസംഖ്യ മാറ്റങ്ങളും നഗരവത്കരണവും തുടങ്ങിയ ആധുനിക ലോകത്തിൻ്റെ പ്രശ്നങ്ങൾ അവരുടെ ജീവിതത്തെ സാരമായി ബാധിക്കും. പരിസ്ഥിതി മലിനീകരണം, ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ പ്രതിസന്ധികളും ബീറ്റ തലമുറയ്ക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കും.

22ആം നൂറ്റാണ്ട് എങ്ങനെയായിരിക്കണമെന്നതിൽ നിർണായക പങ്കുവഹിക്കുന്ന തലമുറയാണിവർ. ഇവരിൽ നിന്നാണ് 22ആം നൂറ്റാണ്ടിൻ്റെ അടിസ്ഥാനം രൂപപ്പെടുക. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മിക്സഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകളുടെ ഏറ്റവും നൂതനമായ രൂപങ്ങളും ഉപയോഗവുമൊക്കെ ഇവരുടെ നിത്യജീവിതത്തിൽ കടന്നുപോകും. അതുകൊണ്ട് തന്നെ മൊബൈൽ ഫോൺ എന്നത് കൂടുതൽ നൂതനവും വിപ്ലവകരവുമായ മാറ്റങ്ങളിലൂടെ കടന്നുപോകും. വിവരസാങ്കേതികവിദ്യയിൽ കുതിപ്പുണ്ടാവുമെന്നതുകൊണ്ട് തന്നെ മനുഷ്യൻ ഏറെക്കാലമായി ശ്രമിക്കുന്ന അന്യഗ്രഹജീവി സമ്പർക്കവും ജനറേഷൻ ബീറ്റയുടെ കാലഘട്ടത്തിലാവും സംഭവിയ്ക്കുക. ഇക്കാരണങ്ങൾ കൊണ്ട് തന്നെ, നിലവിലെ തലമുറകളുടെ ചിന്തകൾക്ക് പൂർണത നൽകാൻ കഴിയുന്നവരാവും ജനറേഷൻ ബീറ്റ.

Related Stories
Christian Church Attacked: രൂപക്കൂട് തകർത്തു, ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം
Narendra Modi: ‘സമാധാനത്തെപ്പറ്റി പറയുമ്പോൾ ലോകം ഇന്ത്യയെ കേൾക്കും’; ഇന്ത്യ ബുദ്ധൻ്റെയും ഗാന്ധിജിയുടെയും നാടെന്ന് പ്രധാനമന്ത്രി
Narendra Modi: ‘ഇന്ത്യയില്ലാതെ എഐ വികസനം അപൂർണം’; ലെക്സ് ഫ്രിഡ്മാൻ പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
Ghaziabad Murder Case: മകള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്തു; ഭാര്യയെ കൊന്ന് വയലില്‍ തള്ളി ഭര്‍ത്താവ്‌
Bhopal Infant Assualt: മന്ത്രവാദം, കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി; കാഴ്ച്ച നഷ്ടമായി
കുട്ടികള്‍ക്ക് പരീക്ഷയായതുകൊണ്ട് പാട്ടിന്‍റെ ശബ്ദം കുറക്കാൻ പറഞ്ഞു; അയല്‍വാസിയെ വീടുകേറി അക്രമിച്ചു; 64 കാരന് ദാരുണാന്ത്യം
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ