5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: ഓണ്‍ലൈനില്‍ പിസ ഓര്‍ഡര്‍ ചെയ്തു; നാല് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി

Four Students Expelled From Hostel For Ordering Pizza: പിസ ഓര്‍ഡര്‍ ചെയ്തൂവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ മിനാക്ഷി നരഹാരെ വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു. ഒരു മാസത്തേക്ക് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി കൊണ്ടുള്ളതായിരുന്നു ഉത്തരവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Viral News: ഓണ്‍ലൈനില്‍ പിസ ഓര്‍ഡര്‍ ചെയ്തു; നാല് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Updated On: 09 Feb 2025 15:29 PM

പൂനെ: മഹരാഷ്ട്രയില്‍ ഓണ്‍ലൈനില്‍ പിസ ഓര്‍ഡര്‍ ചെയ്ത വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. പൂനെയില്‍ സാമൂഹിക നീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സോഷ്യല്‍ വെല്‍ഫെയര്‍ ഹോസ്റ്റലിലാണ് സംഭവം. ഓണ്‍ലൈനായി പിസ ഓര്‍ഡര്‍ ചെയ്ത നാല് വിദ്യാര്‍ഥികളെ ഒരു മാസത്തേക്ക് പുറത്താക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിസ ഓര്‍ഡര്‍ ചെയ്തൂവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ മിനാക്ഷി നരഹാരെ വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു. ഒരു മാസത്തേക്ക് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി കൊണ്ടുള്ളതായിരുന്നു ഉത്തരവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരി 8നകം പിസ ഓര്‍ഡര്‍ ചെയ്ത കാര്യം സമ്മതിക്കണമെന്നും ഇല്ലെങ്കില്‍ നാലുപേരെയും ഒരു മാസത്തേക്ക് പുറത്താകുമെന്നും വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ നോട്ടീസില്‍ വാര്‍ഡന്‍ പറഞ്ഞിരുന്നു.

അതേസമയം, വിഷയത്തില്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് രക്ഷിതാക്കളോട് വാര്‍ഡന്‍ സംസാരിച്ചതെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള വീഴ്ച ഇനിയുണ്ടാകില്ലെന്ന് രക്ഷിതാക്കാള്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും നടപടികളുമായി ഹോസ്റ്റല്‍ അധികൃതര്‍ മുന്നോട്ടുപോകുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Also Read: Man’s Revenge on Divorce: വിവാഹമോചനത്തിന് ഭർത്താവിന്റെ പ്രതികാരം; ഭാര്യയുടെ പേരിലുള്ള ബൈക്കിൽ നിയമലംഘനം പതിവ്

എന്നാല്‍ ഹോസ്റ്റല്‍ അധികൃതരുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. പുറത്താക്കുന്നതിനായി എന്ത് തെറ്റാണ് വിദ്യാര്‍ഥികള്‍ ചെയ്തതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. പുറത്തുനിന്ന് ഭക്ഷണം വാങ്ങിച്ച് കഴിക്കുന്നത് എങ്ങനെ തെറ്റാകുമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ വൈകാതെ തിരിച്ചെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും തന്നെ ഇതുവരേക്കും പുറത്തുവന്നിട്ടില്ല.