Black Magic Murder: യൂട്യൂബ് നോക്കി മന്ത്രവാദം പഠിച്ചു; യുവാവിനെ തലയറുത്തുകൊന്നു, തലയോട്ടികൊണ്ട് ദുർമന്ത്രവാദം

Ghaziabad Black Magic Murder: ജൂൺ 22 നാണ് ഗാസിയാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ തില മോഡ് പ്രദേശത്ത് നിന്ന് ഒരാളുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ നടന്ന അന്വേഷണമാണ് ഒടുവിൽ നാലുപേരുടെ അറസ്റ്റിലേക്ക് നയിച്ചത്. ബിഹാറിലെ മോത്തിഹാരി സ്വദേശിയായ രാജു കുമാർ ആണ് കൊല്ലപ്പെട്ട യുവാവ്.

Black Magic Murder: യൂട്യൂബ് നോക്കി മന്ത്രവാദം പഠിച്ചു; യുവാവിനെ തലയറുത്തുകൊന്നു, തലയോട്ടികൊണ്ട് ദുർമന്ത്രവാദം

പിടിയിലായ പ്രതികൾ (Image Credits: Social Media)

Published: 

08 Dec 2024 12:11 PM

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ ദുർമന്ത്രവാദത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ നാലുപേർ പിടിയിൽ. സമ്പത്ത് കുമിഞ്ഞുകൂടുമെന്ന വിശ്വാസത്തിൻ്റെ പേരിലാണ് യുവാവിനെ തലയറുത്തുകൊന്ന ശേഷം തലയോട്ടി ദുർമന്ത്രവാദത്തിനുപയോ​ഗിച്ചത്. പിടിയിലായ പ്രതികളിൽ രണ്ട്പേർ ദുർമന്ത്രവാദം ചെയ്യുന്നവരാണെന്നും ഇവർ മന്ത്രവാദം പഠിച്ചത് യുട്യൂബ് നോക്കിയാണെന്നും ​ഗാസിയാബാദ് പോലീസ് പറഞ്ഞു. ആറുമാസങ്ങൾക്കുമുൻപ് നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ദുർമന്ത്രവാദത്തിന് പിന്നിലെ ചുരുളഴിച്ചത്.

ജൂൺ 22 നാണ് ഗാസിയാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ തില മോഡ് പ്രദേശത്ത് നിന്ന് ഒരാളുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ നടന്ന അന്വേഷണമാണ് ഒടുവിൽ നാലുപേരുടെ അറസ്റ്റിലേക്ക് നയിച്ചത്. ബിഹാറിലെ മോത്തിഹാരി സ്വദേശിയായ രാജു കുമാർ ആണ് കൊല്ലപ്പെട്ട യുവാവ്. ​ഗാസിയാബാദിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ആഗസ്റ്റ് 15 ന് ധനഞ്ജയ്, വികാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടുപേരേയും ചോദ്യം ചെയ്തപ്പോഴാണ് ഇവർക്കൊപ്പം താമസിച്ചിരുന്ന വികാസ് എന്ന പരമാത്മയാണ് കൊലപാതകം പദ്ധതിയിട്ടിരുന്നതെന്ന സൂചന ലഭിച്ചത്.

ചോദ്യം ചെയ്യലിനിടെ, പർമാത്മാവിൻ്റെ സഹായിയായ നരേന്ദ്രൻ, പവൻ, പങ്കജ് എന്നിവരുമായി ഇവർക്ക് ബന്ധമുള്ളതായി പ്രതികൾ പോലീസിനോട് പറഞ്ഞു. മനുഷ്യ തലയോട്ടികൾ പൂജിച്ചാൽ ഏകദേശം 50 കോടി രൂപ ലഭിക്കുമെന്ന് നരേന്ദ്രൻ, പവൻ, പങ്കജ് എന്നിവർ തങ്ങളോട് പറഞ്ഞതായി അവർ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. ധനഞ്ജയ്‌ക്കും വികാസിനും ഒപ്പം കുമാറിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തിയ പരമാത്മയുമായി നരേന്ദ്രൻ സംസാരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

തുടർന്ന് അവർ തലയറുത്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം തില മോഡ് ഏരിയയിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് ഗാസിയാബാദ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നിമിഷ് പാട്ടീൽ പറഞ്ഞു. പരമാത്മയെയും നരേന്ദ്രനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വനും പങ്കജും യൂട്യൂബ് നോക്കി ദുർമന്ത്രവാദം പടിക്കുന്നതിന് നിരവധി വീഡിയോകൾ കണ്ടെതായും പോലീസിനോട് പറഞ്ഞു. എന്നാൽ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമായപ്പോൾ ഭയന്നാണ് ഡൽഹിയിലെ മജ്‌ലിസ് പാർക്ക് മെട്രോ സ്‌റ്റേഷനു സമീപമുള്ള അഴുക്കുചാലിൽ തലയോട്ടി സംസ്‌കരിച്ചതെന്നും പ്രതികൾ വെളിപ്പെടുത്തി.

 

 

Related Stories
Mann Ki Baat 2025: സ്‌പേസ് ഡോക്കിങ് വിജയം ഉയര്‍ത്തിക്കാട്ടി ഈ വര്‍ഷത്തെ ആദ്യ ആദ്യ മന്‍കി ബാത്ത്; 2025 വിജയത്തിന്റേതെന്ന് മോദി
Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ