5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tiruvannamalai Death: ‘ആത്മിയ മോക്ഷത്തിനായി ജീവന്‍ വെടിയുന്നു’; തിരുവണ്ണാമലയിൽ ഹോട്ടൽ മുറിയിൽ നാലുപേർ വിഷം കഴിച്ച് മരിച്ചനിലയിൽ

Four members of Chennai Family End Life: ആത്മിയ മോക്ഷത്തിനായി ജീവന്‍ വെടിയുന്നു എന്ന് പറഞ്ഞാണ് ഇവർ വിഷം കഴിച്ചുമരിച്ചെന്നാണ് റിപ്പോർട്ട്. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് മരണകാരണം വെളിപ്പെടുത്തിയുള്ള വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

Tiruvannamalai Death: ‘ആത്മിയ മോക്ഷത്തിനായി ജീവന്‍ വെടിയുന്നു’; തിരുവണ്ണാമലയിൽ ഹോട്ടൽ മുറിയിൽ നാലുപേർ വിഷം കഴിച്ച് മരിച്ചനിലയിൽ
Represental Image Image Credit source: getty images
sarika-kp
Sarika KP | Published: 29 Dec 2024 07:14 AM

ചെന്നൈ: വിദ്യാഭ്യാസവും ലോകപരിചയവുമുണ്ടായിട്ടും അന്ധവിശ്വാസങ്ങളില്‍ ജീവന്‍ നഷ്ടമായവര്‍ ധാരാളമാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള വാർത്തയാണ് തമിഴ്നാട്ടിൽ നിന്ന് എത്തുന്നത്. തമിഴ്നാട് തിരുവണ്ണാമലയിൽ നാലുപേർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ വ്യാസര്‍പാടി സ്വദേശികളായ മഹാകാല വ്യാസര്‍, സുഹൃത്തായ രുക്മിണി, രുക്മിണിയുടെ രണ്ട് മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. തിരുവണ്ണാമല ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടല്‍ മുറിയിലാണ് നാല് പേരെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മിയ മോക്ഷത്തിനായി ജീവന്‍ വെടിയുന്നു എന്ന് പറഞ്ഞാണ് ഇവർ വിഷം കഴിച്ചുമരിച്ചെന്നാണ് റിപ്പോർട്ട്. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് മരണകാരണം വെളിപ്പെടുത്തിയുള്ള വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നാലുപേരും ഹോട്ടലില്‍ മുറിയെടുത്തത്. വൈകുന്നേരം ആറുമണിയോടെ ഹോട്ടല്‍ ജീവനക്കാരെ ബന്ധപ്പെടുകയും ഒരു ദിവസത്തേക്ക് കൂടി മുറി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായാണ് വിവരം. ശനിയാഴ്ച രാവിലെ 11 മണിയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഡോര്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കാനുള്ള കാരണവുമായി ബന്ധപ്പെട്ട് ഒരു വിഡിയോ ഇവരുടെ മൊബൈലിൽനിന്ന് കണ്ടെടുത്തു. ദേവിയും ദേവനും വിളിച്ചതിനാൽ തിരുവണ്ണാമലയിൽ വീണ്ടുമെത്തിയെന്നാണു ഫോണിലെ വിഡിയോയിൽ പറയുന്നത്.

Also Read: വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയിൽ കാറും ബസും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു

ആത്മീയ കാര്യങ്ങളില്‍ താത്പര്യമുള്ള വ്യക്തികളായിരുന്നു മഹാകാല വ്യാസറും രുക്മിണിയും. എല്ലാ വർഷവും തിരുവണ്ണാമലയിലെ കാര്‍ത്തികദീപം ഉത്സവത്തിനായി ഇവര്‍ എത്താറുണ്ടെന്നുമാണ് വിവരം. ഈ വര്‍ഷവും പതിവുപോലെ ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയെങ്കിലും മോക്ഷം ലഭിക്കുന്നതിനായി ദേവനും ദേവിയും തിരിച്ചുവിളിച്ചെന്ന് അവകാശപ്പെട്ടാണ് ഇവര്‍ വീണ്ടും തിരുവണ്ണാമലയില്‍ എത്തിയതെന്നാണ് വീഡിയോയില്‍ പറയുന്നത്.

തിരുവണ്ണാമലയ്ക്ക് പുറമെ തമിഴ്‌നാട്ടിലെ മറ്റ് ക്ഷേത്രങ്ങളിലും ഇവര്‍ പതിവായി സന്ദര്‍ശനം നടത്താറുണ്ടെന്നാണ് സൂചന. മരണത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ആത്മഹത്യക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്ന് അറിയിച്ചു. രുക്മിണിയുടെ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍ : 1056, 0471-2552056)

Latest News