5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mysore Family Deaths: മുഖം കവർ കൊണ്ടു മൂടി, കാലുകൾ കൂട്ടിക്കെട്ടി; മൈസൂരുവില്‍ നാലംഗ കുടുംബം മരിച്ച നിലയിൽ

Four members of a family found dead in Mysore: ചേതന്റെ മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. മുഖം പ്ലാസ്റ്റിക് കവർ കൊണ്ടു മൂടിയിരുന്നു. മകൻ കുശാലിന്റെ കാലുകൾ കെട്ടിയ നിലയിലായിരുന്നു.

Mysore Family Deaths: മുഖം കവർ കൊണ്ടു മൂടി, കാലുകൾ കൂട്ടിക്കെട്ടി; മൈസൂരുവില്‍ നാലംഗ കുടുംബം മരിച്ച നിലയിൽ
മൈസൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തിയ നാലംഗ കുടുംബംImage Credit source: social media
sarika-kp
Sarika KP | Updated On: 17 Feb 2025 18:03 PM

മൈസൂരു: ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബിസിനസുകാരനായ ചേതൻ (45), മാതാവ് പ്രിയംവദ (65), ഭാര്യ രൂപാലി (43), മകൻ കുശാൽ (15) എന്നിവരാണ് മരിച്ചത്. സൗത്ത് മൈസൂരുവിൽ തിങ്കളാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ ചേതന്റെ മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. മുഖം പ്ലാസ്റ്റിക് കവർ കൊണ്ടു മൂടിയിരുന്നു. മകൻ കുശാലിന്റെ കാലുകൾ കെട്ടിയ നിലയിലായിരുന്നു.

ചേതന്റെ മാതാവ് സമീപത്തുള്ള മറ്റൊരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. കുടുംബാം​ഗങ്ങൾക്ക് വിഷം നൽകി കൊലപ്പെടുത്തിയതിനു ശേഷം ചേതൻ സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ എന്തിനു ഈ കൃത്യം നടത്തി എന്നതിനു ഇതുവരെ യാതൊരു തെളിവും പോലീസിനു കണ്ടെത്താൻ സാധിച്ചിട്ടില്ല. സാമ്പത്തിക ബാധ്യതയാണോ കാരണമെന്ന് പോലീസ് സംശയിക്കുന്നു.

Also Read: അബദ്ധത്തിൽ തോക്ക് പൊട്ടി; 4 വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് പരിക്ക്, സംഭവം കർണാടകയിൽ

അതേസമയം സംഭവത്തിനു തൊട്ടു മുൻപ് ചേതൻ യുഎസിലുള്ള സഹോദരൻ ഭരതുമായി സംസാരിച്ചിരുന്നു. ഫോൺ കട്ട് ചെയ്യുന്നതിനു മുൻപ് താൻ മരിക്കാൻ പോകുന്ന വിവരം സഹോദരനെ അറിയിച്ചിരുന്നു. തുടർന്ന് ഇക്കാര്യം മൈസൂരിവിലുള്ള ബന്ധുക്കളെ ഭരത് അറിയിക്കുകയായിരുന്നു. ഇവരാണ് പോലീസിനെ വിവരം അറിയിക്കുന്നത്.

യുഎഇയിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന ചേതൻ 2019ലാണ് മൈസൂരുവിലേക്ക് എത്തിയത്. തുടർന്ന് മൈസൂരുവിൽ വിദ്യാർഥികൾക്ക് വിദേശത്ത് ജോലി ശരിയാക്കി നൽകുന്ന സ്ഥാപനം ആരംഭിച്ചു. ഞായറാഴ്ച കുടുംബവുമൊത്ത് ക്ഷേത്ര ദർശനം നടത്തിയ ചേതൻ ബന്ധുവീട്ടിലും സന്ദർശനം നടത്തിയിരുന്നു.