DGP Om Prakash Death: ‘ഞാനാ പിശാചിനെ കൊന്നു’, കൊല്ലപ്പെട്ട ഡിജിപി ഓം പ്രകാശിന്റെ ഭാര്യ പറഞ്ഞതായി സുഹൃത്തിന്‍റെ മൊഴി; കൊലപാതകത്തില്‍ മകൾക്കും പങ്ക്
Former Karnataka DGP Om Prakash Death: കൊലപാതകം നടത്തിയത് ഭാര്യ പല്ലവിയും മകൾ കൃതിയും ചേർന്നാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ബംഗളൂരു: കർണാടകയിലെ മുൻ പോലീസ് മേധാവി ഓം പ്രകാശിനെ വീടുനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയത് ഭാര്യ പല്ലവിയും മകൾ കൃതിയും ചേർന്നാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഓം പ്രകാശ് തന്റെ സ്വത്തുക്കൾ മകനും സഹോദരിക്കും എഴുതി വച്ചിരുന്നു. ഇതിന്റെ പേരിൽ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വീട്ടിൽ നിന്ന് ചോര പുരണ്ട രണ്ട് കത്തികളും ഒരു കുപ്പിയും പൊലീസ് കണ്ടെടുത്തു. കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവ ശേഷം ഭാര്യ തന്റെ സുഹൃത്തായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ച് വിവരം അറിയിച്ചെന്നും പോലീസ് പറയുന്നു. ‘ഞാനാ പിശാചിനെ കൊന്നു’ എന്ന് പല്ലവി പറഞ്ഞെന്നാണ് സുഹൃത്തിന്‍റെ മൊഴി.
Also Read:കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് മരിച്ച നിലയില്‍, ദുരൂഹത; ഭാര്യ കസ്റ്റഡിയില്‍
കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലെ സ്വന്തം വീട്ടിൽ മുൻ ഡിജിപി ഓം പ്രകാശ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നു. രക്തത്തിൽ കുളിച്ചുകിടക്കുന്ന ഓം പ്രകാശിനെയാണ് പോലീസ് വീട്ടിലെത്തിയപ്പോൾ കണ്ടത്.