5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Natwar Singh: മുൻ വിദേശകാര്യ മന്ത്രി നട്വർ സിംഗ് അന്തരിച്ചു

K Natwar Singh Died: മുൻ വിദേശകാര്യ മന്ത്രി നട്വർ സിംഗ് ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ശനിയാഴ്ച അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

Natwar Singh: മുൻ വിദേശകാര്യ മന്ത്രി നട്വർ സിംഗ് അന്തരിച്ചു
(Image Courtesy: Pinterest)
nandha-das
Nandha Das | Updated On: 11 Aug 2024 09:25 AM

മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്തിയുമായ കെ നട്വർ സിംഗ് അന്തരിച്ചു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ശനിയാഴ്ച രാത്രി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 93 വയസായിരുന്നു.

1931ൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് നട്വർ സിംഗ് ജനിച്ചത്. രാഷ്ട്രീയത്തിൽ സജീവമാകുന്നതിനു മുൻപ് അദ്ദേഹം നയതന്ത്രജ്ഞനായിരുന്ന്. 1953 ൽ തന്റെ 20ആം വയസിലാണ്, സിംഗ് ഇന്ത്യൻ ഫോറിൻ സർവീസിൽ ചേരുന്നത്. 1973 മുതൽ 1977 വരെ യുണൈറ്റഡ് കിംഗ്ഡത്തിലെ ഇന്ത്യയുടെ ഡെപ്യൂട്ടി കമ്മീഷണറായി പ്രവർത്തിച്ചു. പിന്നീട് 1977 ൽ സാംബിയയിൽ ഹൈക്കമ്മീഷണറായും കുറച്ചുകാലം സേവനം അനുഷ്ഠിച്ചു. 1980-82 കാലഘട്ടത്തിൽ പാകിസ്ഥാനിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായി.

READ MORE: അടുത്ത ബോംബ് പൊട്ടിച്ച് ഹിന്‍ഡന്‍ബര്‍ഗ്; അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്‌സണ് നിക്ഷേപം

ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രം പഠിച്ച അദ്ദേഹം തുടർന്ന് യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ കോർപ്പസ് ക്രിസ്റ്റി കോളേജിൽ പഠിക്കുകയും, ചൈനയിലെ പെക്കിങ് യൂണിവേഴ്സിറ്റിയിൽ ഒരു കാലഘട്ടത്തിൽ വിസിറ്റിംഗ് സ്കോളറും ആയിരുന്നു.

അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ-1 സർക്കാരിന്റെ കാലത്ത് 2004-2005 കാലഘട്ടത്തിൽ അദ്ദേഹം ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്നു. രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ സേവനത്തിന് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.

‘ദി ലെഗസി ഓഫ് നെഹ്‌റു: എ മെമ്മോറിയൽ ട്രിബ്യൂട്ട്’, ‘മൈ ചൈന ഡയറി 1956-88′, കർട്ടൻ റൈസേഴ്‌സ്’ തുടങ്ങി നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ‘വൺ ലൈഫ് ഈസ് നോട്ട് ഇനഫ്’ ആണ് അദ്ദേഹത്തിന്റെ ആത്മകഥ.