5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sushil Kumar Modi: അന്തരിച്ച ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി യുടെ സംസ്കാരം ഇന്ന്

ഭൗതിക ശരീരം പൊതു ചടങ്ങുകൾക്ക് ശേഷം പട്‌ന രാജേന്ദ്ര നഗറിലെ വീട്ടിലേക്ക് കൊണ്ടു പോകും.

Sushil Kumar Modi: അന്തരിച്ച ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി യുടെ സംസ്കാരം ഇന്ന്
Sushil Kumar Modi
arun-nair
Arun Nair | Published: 14 May 2024 08:22 AM

പറ്റ്ന: അന്തരിച്ച ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി (72) യുടെ സംസ്കാരം ഇന്ന്. കാൻസർ ബാധിതനായിരുന്നു അദ്ദേഹം തിങ്കളാഴ്ചയാണ് അന്തരിച്ചത്. രോഗബാധിതനായതിനാൽ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

മുതിർന്ന നേതാവു കൂടിയായ അദ്ദേഹത്തെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രകടനപത്രിക കമ്മിറ്റി അംഗമായും പ്രധാന പ്രചാരകരിൽ ഒരാളായും ബിജെപി തിരഞ്ഞെടുത്തിരുന്നു. ഭൗതിക ശരീരം പൊതു ചടങ്ങുകൾക്ക് ശേഷം പട്‌ന രാജേന്ദ്ര നഗറിലെ വീട്ടിലേക്ക് കൊണ്ടു പോകും.

ബിഹാർ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹയും ഉൾപ്പെടെ നിരവധി ബി.ജെ.പി നേതാക്കൾ സുശീൽകുമാർ മോദിയുടെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ചു. ആറു മാസം മുൻപാണ് തനിക്ക് ക്യാൻസർ ബാധിച്ചതായും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണത്തിൽ പങ്കെടുക്കില്ലെന്നും സുശീൽകുമാർ മോദി പറഞ്ഞത്.

“കഴിഞ്ഞ ആറ് മാസമായി ഞാൻ ക്യാൻസറുമായി പോരാടുകയാണ്. ഇതിനെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാനുള്ള നിമിഷം വന്നിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല,” അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ അദ്ദേഹം 1996 -ലാണ് ബീഹാർ നിയമസഭയിലേക്ക് എത്തുന്നത്. 2004 വരെ പ്രതിപക്ഷ നേതാവായിരുന്നു. രണ്ട് തവണ ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്, രണ്ട് തവണ പ്രതിപക്ഷ നേതാവ്, ധനമന്ത്രി, പാർലമെൻററി കാര്യ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്, 2020 ഡിസംബർ മുതൽ സുശീൽകുമാർ മോദി രാജ്യസഭാംഗമാണ്.