5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Prof GN Saibaba Dies: യുഎപിഎ കേസിൽ നീണ്ട പോരാട്ടത്തിനൊടുവിൽ മോചനം; കുറ്റവിമുക്തനായി 7 മാസം തികയുന്നതിന് മുമ്പ് പ്രൊഫ ജി.എൻ.സായിബാബ വിടവാങ്ങി

Fomer Delhi University Professor GN Sai Baba Passed Away: ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി എൻ സായിബാബ അന്തരിച്ചു.

Prof GN Saibaba Dies: യുഎപിഎ കേസിൽ നീണ്ട പോരാട്ടത്തിനൊടുവിൽ മോചനം; കുറ്റവിമുക്തനായി 7 മാസം തികയുന്നതിന് മുമ്പ് പ്രൊഫ ജി.എൻ.സായിബാബ വിടവാങ്ങി
ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി.എൻ.സായിബാബ (Social Media Image)
nandha-das
Nandha Das | Updated On: 12 Oct 2024 23:42 PM

ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി എൻ സായിബാബ അന്തരിച്ചു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 58 വയസായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസിൽ പത്ത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ മാർച്ചിലാണ് സായിബാബ കുറ്റവിമുക്തനായത്. ജയിൽ മോചിതനായി ഏഴ് മാസം തികയുന്നതിന് മുന്നേ അദ്ദേഹം ലോകത്തോട് വിടവാങ്ങി.

2013-ൽ യുപിഎ സർക്കാരിന്റെ കാലത്ത്, ആദിവാസി വിഭാഗങ്ങൾക്ക് നേരെ ഓപ്പറേഷൻ ഗ്രീൻ ഹണ്ട് എന്ന പേരിൽ നടത്തിയ അതിക്രമങ്ങൾക്കെതിരെ സായിബാബ അടക്കമുള്ളവർ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന്, ഇവർക്കെതിരെ പോലീസ് മാവോയിസ്റ്റ് ബന്ധം ആരോപിക്കുകയായിരുന്നു. തുടർന്ന്, സായിബാബ അടക്കമുള്ളവർക്കെതിരെ മഹാരാഷ്ട്ര സർക്കാരും എൻഐഎയും അന്വേഷണം ആരംഭിച്ചു. ഒടുവിൽ, 2014 മേയിൽ സായിബാബയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു.

ALSO READ: പാഴ്‌സികളുടെ രീതി വ്യത്യസ്തം; രത്തന്‍ ടാറ്റയുടെ മൃതദേഹം കഴുകന്മാര്‍ക്കോ?

കേസിൽ പത്ത് വർഷത്തെ പോരാട്ടത്തിനൊടുവിൽ 2022-ൽ ബോംബൈ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും, സുപ്രീം കോടതി ആ വിധി സ്റ്റേ ചെയ്തിരുന്നു. തുടർന്ന്, ബോംബൈ ഹൈക്കോടതിയിൽ വെച്ച് തന്നെ മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കുകയും, അദ്ദേഹത്തെ ജയിൽ മോചിതനാക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ചിലാണ് സായിബാബ ജയിൽ മോചിതനായത്.

ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള രാം ലാൽ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു സായിബാബ. 2003-ൽ പ്രൊഫസറായി നിയമിതനായ അദ്ദേഹത്തെ, അറസ്റ്റിനെ തുടർന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. അദ്ദേഹം ഒരു എഴുത്തുകാരനും മനുഷ്യാകാശ പ്രവർത്തകനും കൂടിയാണ്.