Boys Dies After Drowning: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അഞ്ചുപേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു; നോവായി അവസാന ദൃശ്യങ്ങൾ

Five Youth Drown in Kondapochamma Sagar Dam: കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം സംഭവിച്ചത്. മുഷീറാബാദ് സ്വദേശികളായ ധനുഷ്(20) സഹോദരന്‍ ലോഹിത്(17) ബന്‍സിലാപേട്ട് സ്വദേശി ദിനേശ്വര്‍(17) കൈറാത്ബാദ് സ്വദേശി ജതിന്‍(17) സഹില്‍(19) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന കെ.മൃഗംങ്ക്(17) മുഹമ്മദ് ഇബ്രാഹിം(20) എന്നിവര്‍ രക്ഷപ്പെട്ടു.

Boys Dies After Drowning: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അഞ്ചുപേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു; നോവായി അവസാന ദൃശ്യങ്ങൾ

Boys Dies After Drowning

Published: 

12 Jan 2025 16:19 PM

ഹൈദരാബാദ്: റീൽസ് ചിത്രീകരിക്കുന്നതിനിടെ സഹോദരങ്ങളടക്കം അഞ്ചുപേർ ജലാശയത്തിൽ മുങ്ങിമരിച്ചു. തെലങ്കാനയിലെ സിദ്ദിപേട്ടിലെ കൊണ്ടപൊച്ചമ്മ സാഗര്‍ ഡാമിന്റെ റിസര്‍വോയറിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം സംഭവിച്ചത്. മുഷീറാബാദ് സ്വദേശികളായ ധനുഷ്(20) സഹോദരന്‍ ലോഹിത്(17) ബന്‍സിലാപേട്ട് സ്വദേശി ദിനേശ്വര്‍(17) കൈറാത്ബാദ് സ്വദേശി ജതിന്‍(17) സഹില്‍(19) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന കെ.മൃഗംങ്ക്(17) മുഹമ്മദ് ഇബ്രാഹിം(20) എന്നിവര്‍ രക്ഷപ്പെട്ടു.

ശനിയാഴ്ച രാവിലെയാണ് മൂന്ന് ഇരുചക്രവാഹനങ്ങളിലായി ഏഴം​ഗസംഘമാണ് ജലാശയത്തേലേക്ക് യാത്ര പുറപ്പെട്ടത്. ആദ്യം കരയിലിരുന്ന് കാഴ്ചകൾ ആസ്വദിച്ചതിനു പിന്നാലെയാണ് ഇവർ ജലാശയത്തിലേക്ക് ഇറങ്ങിയത്. ഇതിനു പിന്നാലെ റീൽസ് ചിത്രീകരിക്കുന്നതിന്റെ ഭാ​ഗമായി ഇവർ കൂടുതല്‍ ആഴമുള്ള ഭാഗത്തേക്ക് നീങ്ങിയതോടെയാണ് അപകടം സംഭവിച്ചത്. ആദ്യം മുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കൂടുതൽ പേർ അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ആര്‍ക്കും നീന്തല്‍ വശമില്ലായിരുന്നെന്നും പോലീസ് പറഞ്ഞു.

 

Also Read: ഉത്തർ പ്രദേശിൽ നിർമാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി തൊഴിലാളികൾ

 

അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ രണ്ടുപേർ പോലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരടക്കം സ്ഥലത്തെത്തി കഴിഞ്ഞ ദിവസം വൈകീട്ട് ഏഴുമണിയോടെ അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. അതേസമയം ഏഴംഗസംഘം യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനുശേഷം ജലാശയത്തിൽ നിന്ന് ഇവർ ചിത്രീകരിച്ചതെന്ന പേരില്‍ ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിൽ മരിച്ച ധനുഷ് മുഷീറാബാദില്‍ ഫോട്ടോഗ്രാഫറാണ്. ദിനേശ്വറും ജതിനും പോളി ഡിപ്ലോമ വിദ്യാർത്ഥികളാണ്. അഞ്ചുപേരുടെ മരണത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനം അറിയിച്ചു.

Related Stories
IRCTC: എന്നാലും എന്റെ ഐആര്‍സിടിസി നിനക്ക് ഇത് തന്നെ പണി; പിന്നെയും പണിമുടക്കി
Adar Poonawalla: ‘ഞായറാഴ്ചകളിൽ എന്നെത്തന്നെ നോക്കിയിരിക്കാൻ എന്‍റെ ഭാര്യയ്ക്ക് ഇഷ്ടമാണ്’; ’90 മണിക്കൂർ ജോലി’യെ പരിഹസിച്ച് പൂനെവാല
Chhattisgarh Encounter: ഛത്തീസ്ഗഡിലെ ബീജാപൂരിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു, പരിശോധന തുടരുന്നു
Uttar Pradesh: ഉത്തർ പ്രദേശിൽ നിർമാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി തൊഴിലാളികൾ
Principal Forces Girls to Remove Shirt: സ്‌കൂളിലെ അവസാന ദിവസം ആഘോഷിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനികൾ; ഷര്‍ട്ട് അഴിപ്പിച്ച് പ്രിന്‍സിപ്പലിന്‍റെ ‘ശിക്ഷ’
Two Men Dies After Inhaling Burnt Smoke: കടല വേവിക്കാൻ ഗ്യാസ് അടുപ്പിൽ വെച്ച് കിടന്നുറങ്ങി; ശ്വാസം കിട്ടാതെ യുവാക്കൾക്ക് ദാരുണാന്ത്യം
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ