Ladakh Army Tank Accident: ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെ അപകടം; 5 സൈനികർക്ക് വീരമൃത്യു
Ladakh Accident During Tank Exercise: കരസേനയുടെ T 72 വിഭാഗത്തിൽ പെട്ട ടാങ്കാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപെട്ട അഞ്ച് സൈനികരുടേയും മൃതദേഹം കണ്ടെത്തി. ക്രമാതീതമായി ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം.
ന്യൂഡൽഹി: ലഡാക്കിൽ നിയന്ത്രണ (Ladakh Accident) രേഖയ്ക്ക് സമീപം സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ചു സൈനികർക്ക് (soldiers) വീരമൃത്യു. സൈനികർ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കരസേനയുടെ T 72 (T-72 tank) വിഭാഗത്തിൽ പെട്ട ടാങ്കാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപെട്ട അഞ്ച് സൈനികരുടേയും മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ലഡാക്കിൽ നിന്ന് 148 കിലോമീറ്റർ അകലെയുള്ള മന്ദിർ മോർ എന്ന സ്ഥലത്ത് വച്ച് അപകടം നടക്കുന്നത്.
ക്രമാതീതമായി ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം. വീരമൃത്യു വരിച്ച സൈനികരിൽ ഒരാൾ ജൂനിയർ കമ്മിഷൻഡ് ഓഫീസർ ആണ്. കഴിഞ്ഞ വർഷം, ലഡാക്കിലെ കിയാരിക്ക് സമീപം ഒരു സൈനിക ട്രക്ക് തടാകത്തിലേക്ക് മറിഞ്ഞ് ഒരു ജെസിഒ ഉൾപ്പെടെ ഒമ്പത് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. 2020 മെയ് മുതൽ ലഡാക്കിൽ ഇന്ത്യ-ചൈനീസ് സൈനികർ തമ്മിലുള്ള വാക്പോര് രൂക്ഷമാണ്.