Lok Sabha Session: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ; പ്രക്ഷുബ്ദമാകുമോ?
Lok Sabha Session: ലോക്സഭാ സമ്മേളനത്തിൻറെ ആദ്യ രണ്ട് ദിവസങ്ങളിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മന്ത്രിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നാല് മണിയോടെയാണ് കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക.
ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം (Lok Sabha session) നാളെ ആരംഭിക്കും. ചോദ്യ പേപ്പർ ചോർച്ച, ഓഹരി വില കുംഭകോണം തുടങ്ങിയ രാജ്യത്തെ വിവാദങ്ങളിൽ പാർലമെൻ്റ് പ്രക്ഷുബ്ദമാകാനാണ് സാധ്യത. ലോക്സഭാ സ്പീക്കറെയും പ്രതിപക്ഷ നേതാവിനെയും കുറിച്ചുള്ള തീരുമാനം ഇന്നോ നാളെയോ വന്നേക്കുമെന്നാണ് റിപ്പോർട്ട്. കേവല ഭൂരിപക്ഷം ഇല്ലാത്ത ബിജെപി എൻഡിഎ ഘടകക്ഷികളുടെ പിന്തുണയോടെയാണ് മൂന്നാം തവണയും രാജ്യത്ത് അധികാരത്തിൽ എത്തിയിരിക്കുന്നത്.
ഭരണം നേടാൻ കഴിയാതെ പോയെങ്കിലും പ്രതിപക്ഷം ഇത്തവണ ശക്തരായാണ് പാർലമെൻറിൽ തിരിച്ചെത്തിയിരിക്കുന്നത്. നാളെ തുടങ്ങുന്ന ലോക്സഭാ സമ്മേളനത്തിൻറെ ആദ്യ രണ്ട് ദിവസങ്ങളിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മന്ത്രിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നാല് മണിയോടെയാണ് കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക.
ALSO READ: പൊതുപരീക്ഷ പരിഷ്‌കരണം 7അംഗ ഉന്നതതല സമിതിയായി; അധ്യക്ഷൻ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍
പാർലമെൻറ് സമ്മേളനത്തിനായി എംപിമാർ ഡൽഹിയിൽ എത്തി തുടങ്ങി. തുടക്കം തന്നെ നീറ്റ്, നെറ്റ്, ഓഹരി വിപണിയിലെ ചാഞ്ചാട്ട വിവാദം തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. നീറ്റ് നെറ്റ് വിഷയങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി ലോക്സഭയിൽ നോട്ടീസ് നൽകിയേക്കും.
പ്രോടേം സ്പീക്കർ പദവിയിൽ നിന്ന് കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞതും ഇന്ത്യ സഖ്യം സഭയിൽ ഉന്നയിക്കും. എട്ട് തവണ എംപിയായ കൊടിക്കുന്നിലിനെ ഒഴിവാക്കിയ സാഹചര്യത്തിൽ സ്പീക്കറെ സഹായിക്കാനുള്ള പാനലിൽ നിന്ന് അംഗങ്ങളായ ഇന്ത്യ സഖ്യ എംപിമാരും പിൻമാറുമെന്നാണ് റിപ്പോർട്ട്.
അതേസമയം, ബുധനാഴ്ച സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി സ്പീക്കർ സ്ഥാനാർത്ഥി ആരാകും എന്നതിൽ ബിജെപി മൗനം തുടരുകയാണ്. രാഹുൽഗാന്ധി പ്രതിപക്ഷം നേതാവാകുന്നതിലും ഉടൻ തന്നെ തീരുമാനമുണ്ടായേക്കും. ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. ജൂൺ 27ന് പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച ജൂൺ 28ന് ആരംഭിക്കും. ജൂലൈ 22നാണ് കേന്ദ്ര ബജറ്റ്.