Massive fire at girls’ hostel: നോയിഡയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ തീപിടുത്തം; ബാൽക്കണിയിൽ നിന്ന് എടുത്തുചാടി വിദ്യാർഥികൾ, വിഡിയോ
Massive fire at girls' hostel: എ.സി.യിലുണ്ടായ തീപിടിത്തം ഹോസ്റ്റലിലേക്ക് പടരുകയായിരുന്നു. അപകടം നടക്കുമ്പോൾ 30ഓളം പെൺകുട്ടികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചുവരികയാണെന്ന് ചീഫ് ഫയർ ഓഫീസർ പറഞ്ഞു.

ഉത്തർപ്രദേശിലെ നോയിഡയിൽ വൻ തീപിടിത്തം. ഗ്രേറ്റർ നോയിഡയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. അപകട സമയത്ത് പെൺകുട്ടികൾ ബാൽക്കണിയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൈയിടറി താഴേക്ക് വീണ കുട്ടിക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ടാണ് സംഭവം. ഗ്രേറ്റർ നോയിഡയിലെ അന്നപൂർണ്ണ ഹോസ്റ്റലിൽ സ്ഥാപിച്ചിരുന്ന എ.സി.യിലുണ്ടായ സ്ഫോടനത്തെ തുടർന്നാണ് തീപിടിത്തമുണ്ടായത്. തീ പെട്ടെന്ന് പടരുകയായിരുന്നു. അപകടം നടക്കുമ്പോൾ 30ഓളം പെൺകുട്ടികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. ഹോസ്റ്റലിന്റെ രണ്ടാം നിലയിൽ കുടുങ്ങിയ രണ്ട് പെൺകുട്ടികളെ നാട്ടുകാർ ഒരു ഗോവണിയുടെ സഹായത്തോടെ രക്ഷപ്പെടുത്തി.
View this post on Instagram
രക്ഷപ്പെടുന്നതിനിടെ താഴേക്ക് വീണ പെൺകുട്ടിക്ക് ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും പൂർണ്ണമായും സുരക്ഷിതയാണെന്നും അഗ്നിശമന സേന അറിയിച്ചു. ഫയർ ഫോഴ്സ് എത്തുന്നതിന് മുമ്പ് തന്നെ പെൺകുട്ടികൾ സുരക്ഷിതമായ സ്ഥലങ്ങളിൽ മാറിയതായി ചീഫ് ഫയർ ഓഫീസർ സിഎഫ്ഒ പ്രദീപ് കുമാർ ചൗബെ പറഞ്ഞു. ഈ സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല. ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അപകടത്തിന് പിന്നാലെ ഹോസ്റ്റൽ നടത്തിപ്പും നിർമാണത്തിനുമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഗ്രേറ്റർ നോയിഡയിലെ ഹോസ്റ്റൽ പ്രവർത്തിച്ചിരുന്നതെന്ന ആരോപണം ഉയർന്നു.