5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mahakumbh Mela: മഹാകുംഭമേളയെ കുറിച്ച് തെറ്റിധരിപ്പിക്കുന്ന വാര്‍ത്ത നല്‍കി; 140 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെ എഫ്‌ഐആര്‍

Mahakumbh Mela Updates: ഫെബ്രുവരി 26ന് നടക്കുന്ന മഹാശിവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികള്‍ക്കായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായും പോലീസ് അറിയിച്ചു. ഫെബ്രുവരി 23 ഞായറാഴ്ച ഒരു കോടിയിലധികം ആളുകള്‍ പുണ്യസ്‌നാനം ചെയ്തതായും വൈഭവ് കൃഷ്ണ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Mahakumbh Mela: മഹാകുംഭമേളയെ കുറിച്ച് തെറ്റിധരിപ്പിക്കുന്ന വാര്‍ത്ത നല്‍കി; 140 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെ എഫ്‌ഐആര്‍
Mahaa KumbhImage Credit source: PTI
shiji-mk
Shiji M K | Published: 24 Feb 2025 09:10 AM

പ്രയാഗ്‌രാജ്: മഹാകുംഭമേളയെ കുറിച്ച് തെറ്റിധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ച 140 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെ നടപടി. വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെ 13 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു.

ഫെബ്രുവരി 26ന് നടക്കുന്ന മഹാശിവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികള്‍ക്കായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായും പോലീസ് അറിയിച്ചു. ഫെബ്രുവരി 23 ഞായറാഴ്ച ഒരു കോടിയിലധികം ആളുകള്‍ പുണ്യസ്‌നാനം ചെയ്തതായും വൈഭവ് കൃഷ്ണ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹാശിവാരാത്രിയുമായി ബന്ധപ്പെട്ട എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. മഹാകുംഭത്തിലെ ഗതാഗതക്കുരുക്ക് തടയാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് പരമാവധി ശ്രമിക്കും. എത്ര വലിയ ജനക്കൂട്ടമുണ്ടായാലും തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പോലീസ് ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പുണ്യസ്‌നാനം ചെയ്യുന്നതിനായി ഏകേദശം 8.773 മില്യണ്‍ ആളുകളാണ് ഇതുവരെ പ്രയാഗ്‌രാജിലേക്കെത്തിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

അതിനിടെ, മഹാകുംഭമേളയ്‌ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ആചാരാനുഷ്ഠാനങ്ങളെ കളിയാക്കുന്നവര്‍ സമൂഹത്തിലെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Also Read: Bilaspur Accident: കുംഭമേള കഴിഞ്ഞ് മടങ്ങിയ മലയാളികള്‍ വാഹനാപകടത്തില്‍പെട്ടു; രണ്ടുപേരുടെ നില ഗുരുതരം

രാജ്യത്തെ ബലഹീനമാക്കുന്നതിനായി വിദേശ ശക്തികള്‍ ശ്രമം നടത്തുന്നുണ്ട്. അത്തരം വിദേശ ശക്തികള്‍ സമൂഹത്തെ ഭിന്നിപ്പിച്ച് ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കുംഭമേള ഐക്യത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.