5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ravneeth Singh Bittu: രാഹുനിലിനെതിരായ അധിക്ഷേപ പരാമർശം; കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടുവിനെതിരെ പോലീസ് കേസെടുത്തു

രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടുവിനെതിരെ എഫ്ഐആർ.

Ravneeth Singh Bittu: രാഹുനിലിനെതിരായ അധിക്ഷേപ പരാമർശം; കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടുവിനെതിരെ പോലീസ് കേസെടുത്തു
കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Image Courtesy: PTI)
nandha-das
Nandha Das | Updated On: 19 Sep 2024 18:39 PM

ബെംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ കേന്ദ്ര മന്ത്രി രവ്നീത് സിംഗ് ബിട്ടുവിനെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കർണാടക കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിൽ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.

രാഹുൽ ഗാന്ധിയെ ഭീകരവാദി എന്ന് വിളിച്ച് കേന്ദ്രമന്ത്രി അധിക്ഷേപിച്ചിരുന്നു. രാഹുലിന്റെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു രവ്നീത് സിംഗ് അദ്ദേഹത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചത്. രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരനല്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്. നേരത്തെ അവർ മുസ്ലീമുകളെ ഉപയോഗിച്ചു, അത് നടക്കാതെ വന്നതോടെ ഇപ്പോൾ അവർ സിഖുകാരെ വിഭജിക്കാനുള്ള ശ്രമം നടത്തുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.

ALSO READ: ‘രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദി’; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി

രവ്നീത് സിംഗ് ബിട്ടു പഞ്ചാബിൽ നിന്നുള്ള ബിജെപി എംപിയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് അദ്ദേഹം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നത്. തുടർന്ന് മൂന്നാം മോദി മന്ത്രിസഭയിൽ അദ്ദേഹം റെയിൽവേ സഹമന്ത്രിയായും ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.

അതെ സമയം, വാഷിംഗ്ടണിലെ ജോർജ്ടൗൺ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടയിലാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയത്. സിഖ് സമുദായക്കാർക്ക് തലപ്പാവും വളയും ധരിക്കാനും ഗുരുദ്വാരയിൽ പോകാനും അനുവാദമില്ലാത്ത സാചര്യമാണ് ഇപ്പോൾ ഇന്ത്യയിൽ ഉള്ളതെന്നും, ഇത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്.