Women Marry Eachother: കുടിയന്മാരായ ഭർത്താക്കന്മാരെക്കൊണ്ട് പൊറുതിമുട്ടി; വീട് വിട്ടിറങ്ങിയ സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു

Fedup With Husbands Two Women Married Eachother: കുടിയന്മാരായ ഭർത്താക്കന്മാരെക്കൊണ്ട് പൊറുതിമുട്ടി വീടുവിട്ടിറങ്ങിയ സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു. പ്രദേശത്തെ ശിവക്ഷേത്രത്തിൽ വച്ചാണ് ഇരുവരും തമ്മിൽ വിവാഹിതരായത്.

Women Marry Eachother: കുടിയന്മാരായ ഭർത്താക്കന്മാരെക്കൊണ്ട് പൊറുതിമുട്ടി; വീട് വിട്ടിറങ്ങിയ സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു

കവിത, ഗുഞ്ജ

Published: 

25 Jan 2025 09:35 AM

കുടിയന്മാരായ ഭർത്താക്കന്മാരെക്കൊണ്ട് പൊറുതിമുട്ടിയ സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു. ഭർത്താക്കന്മാരുടെ ഉപദ്രവം കാരണം വീടുവിട്ടിറങ്ങിയ രണ്ട് സ്ത്രീകളാണ് പരസ്പരം വിവാഹം കഴിച്ചത്. പ്രദേശത്തെ ശിവക്ഷേത്രത്തിൽ വച്ച് ഇരുവരും തമ്മിൽ വിവാഹിതരായി. ഇൻസ്റ്റഗ്രാമിലൂടെ പരസ്പരം പരിചയപ്പെട്ട ഇരുവരും പിന്നീട് ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഉത്തർ പ്രദേശിലാണ് സംഭവം. കവിത, ഗുഞ്ജ എന്നീ സ്ത്രീകളാണ് ഭർത്താക്കന്മാരുടെ ഉപദ്രവം കാരണം വീടുവിട്ടിറങ്ങിയത്. വ്യാഴാഴ്ച വൈകുന്നേരം സമീപത്തെ ശിവക്ഷേത്രമായ ഛോട്ടി കാശിയിൽ വച്ച് ഇരുവരും വിവാഹിതരായി. വിവാഹത്തിൽ ഗുഞ്ജയാണ് ഭർത്താവിൻ്റെ സ്ഥാനത്തുനിന്നത്. ഇവർ കവിതയ്ക്ക് സിന്ദൂരം ചാർത്തി. പരസ്പരം മാലയിട്ട ദമ്പതിമാർ ഏഴ് തവണ അഗ്നിയ്ക്ക് ചുറ്റും വലംവെയ്ക്കുകയും ചെയ്തു.

തങ്ങൾ രണ്ട് പേരും സമാനസാഹചര്യങ്ങൾ അനുഭവിച്ചവരാണെന്ന് ഇവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വളരെ പെട്ടെന്ന് അടുത്തു. ഭർത്താക്കന്മാർ മദ്യപിച്ച് ഉപദ്രവിക്കുന്നതും ഗാർഹികപീഡനവും അനുഭവിച്ചിരുന്നതിനാൽ അതൊക്കെ സംസാരിക്കുമായിരുന്നു എന്നും അവർ പ്രതികരിച്ചു. സിന്ദൂരവും മാലകളും വാങ്ങി ചടങ്ങുകൾ ചെയ്ത ശേഷം ഇവർ നിശബ്ദമായി സ്ഥലം വിട്ടെന്ന് ക്ഷേത്ര പൂജാരി ഉമ ശങ്കർ പാണ്ഡെ പ്രതികരിച്ചു.

“ഞങ്ങൾ രണ്ട് പേരും ഭർത്താക്കന്മാരുടെ മദ്യപാനവും ഉപദ്രവവും കാരണം ബുദ്ധിമുട്ടിയവരാണ്. ഇതാണ് ഞങ്ങളെ സമാധാനവും സ്നേഹവുമുള്ള ഒരു ജീവിതം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. ഗോരഖ്പൂർ ഗ്രാമത്തിൽ ദമ്പതിമാരായി താമസിക്കും. വീട് വാടകയ്ക്കെടുത്ത് ജീവിതം ആരംഭിക്കാനാണ് ആലോചന.”- ഗുഞ്ജ പറഞ്ഞു.

Also Read: Husband Sets Himself On Fire: വിവാഹമോചന അപേക്ഷ പിൻവലിക്കാൻ ഭാര്യ തയ്യാറായില്ല; സ്വയം തീകൊളുത്തി യുവാവ് ജീവനൊടുക്കി

ഭാര്യയുടെ വീടിന് മുന്നിൽ ഭർത്താവിൻ്റെ ആത്മഹത്യ
ഭാര്യയുടെ വീടിന് മുന്നിൽ ഭർത്താവ് ജീവനൊടുക്കി. കർണാടകയിലാണ് സംഭവം. വിവാഹമോചനത്തിനുള്ള അപേക്ഷ പിൻവലിക്കാൻ ഭാര്യ തയ്യാറായില്ലെന്ന് കാട്ടിയാണ് ഭാര്യയുടെ വീടിന് മുന്നിൽ ചെന്ന് സ്വയം തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

കർണാടക ബെംഗളൂരുവിലാണ് സംഭവം. 39 വയസുകാരനായ ഭർത്താവ് മഞ്ജുനാഥ് ആണ് തീകൊളുത്തി മരിച്ചത്. ഇയാൾ ടാക്സി ഡ്രൈവറായിരുന്നു. 2013ലാണ് ഇരുവരും തമ്മിൽ വിവാഹിതരാവുന്നത്. വിവാഹശേഷം ബെംഗളൂരുവിലെ ഒരു ഫ്ലാറ്റിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇതിനിടെ ദമ്പതിമാർക്ക് ഒരു മകൻ ജനിച്ചു. പിന്നാലെ ഇരുവരുടെയും വിവാഹജീവിതത്തിൽ പ്രശ്നങ്ങളാരംഭിച്ചു. രണ്ട് വർഷങ്ങൾക്ക് മുൻപ് ഇരുവരും അനൗദ്യോഗികമായി വേർപിരിഞ്ഞു. പിന്നാലെ ഇവർ സംയുക്തമായി വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിക്കുകയായിരുന്നു. എന്നാൽ, കോടതിയിൽ സമർപ്പിച്ച വിവാഹ മോചന അപേക്ഷ പിൻവലിക്കണമെന്ന് മഞ്ജുനാഥ് പിന്നീട് ആവശ്യപ്പെട്ടു. ഇതിന് ഭാര്യ തയ്യാറായില്ല. ഭാര്യയുടെ വീട്ടിലെത്തിയും ഇയാൾ ഇതേ ആവശ്യമുയർത്തി. അപ്പോഴും ഭാര്യ സമ്മതിച്ചില്ല. പിന്നാലെ വീട്ടിൽ നിന്ന് പോയ മഞ്ജുനാത് പെട്രോളുമായി തിരികെവന്നു. വീടിന് മുന്നിലെത്തിയ ഇയാൾ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. മകൻ്റെ മരണത്തിന് ഉത്തരവാദി ഭാര്യ ആണെന്ന് മഞ്ജുനാഥിൻ്റെ മാതാപിതാക്കൾ ആരോപിച്ചു.

ഇതെപ്പോ വന്നു? ജാൻവി കപൂർ കൊച്ചിയിൽ എത്തി
മണി പ്ലാന്റിലെ ഇലകള്‍ മഞ്ഞനിറമാകരുത്; കടം പെരുകും
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
തോറ്റെങ്കിലെന്താ, ഇന്ത്യക്കെതിരെ സ്പെഷ്യൽ റെക്കോർഡിട്ട് ജോസ് ബട്ട്ലർ