Viral Girl Monalisa Leaves Mahakumbh: ‘മാല വിൽക്കാൻ കഴിയാതെയായി’; കുംഭ മേളയിലെ ചാരക്കണ്ണുള്ള പെൺകുട്ടിയെ പിതാവ് നാട്ടിലേക്ക് തിരിച്ചയച്ചു; കാരണം ഇത്

Father Sends Viral ‘Monalisa’ from Kumbh Mela Back Home: ശല്യം വർദ്ധിച്ച് വന്നതോടെയാണ് മടങ്ങാൻ പിതാവ് ആവശ്യപ്പെട്ടുവെന്നും തന്നെ തട്ടിക്കൊണ്ടുപോകൽ ചിലർ ശ്രമിച്ചതായും നാട്ടിലേക്ക് മടങ്ങുകയാണെന്നും പെൺകുട്ടി എബിപി ന്യൂസിനോട് പറഞ്ഞത് .

Viral Girl Monalisa Leaves Mahakumbh: മാല വിൽക്കാൻ കഴിയാതെയായി; കുംഭ മേളയിലെ ചാരക്കണ്ണുള്ള പെൺകുട്ടിയെ പിതാവ് നാട്ടിലേക്ക് തിരിച്ചയച്ചു; കാരണം ഇത്

Mahakumbh Mela 2025 Garland Seller Woman (1)

sarika-kp
Updated On: 

20 Jan 2025 19:30 PM

പ്രയാ​ഗ്‍‌രാജ്: ഉത്തർപ്രദേശിലെ പ്രയാ​ഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേളയില്‍ കോടക്കണക്കിന് തീർത്ഥാടകരാണ് എത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുവരെ സംഗമത്തിൽ പങ്കെടുക്കാൻ നിരവധി പേർ എത്തുന്നുണ്ട്. ഈ വർഷം ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അത്തരത്തിൽ വൈറലായ ഒരു പെൺകുട്ടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ ഇടം പിടിച്ചത്. ഇന്ദോറില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ഇത്.

ഇരുണ്ടനിറവും ചാരക്കണ്ണുകളുമുള്ള ആ പെൺകുട്ടിക്ക് പിന്നാലെയാണ് കുംഭമേളയ്ക്ക് എത്തുന്നവരും സോഷ്യൽ മീഡിയയും. ഇതോടെ ആരാണ് ആ വൈറല്‍ താരം എന്ന് അന്വേഷിച്ച് നിരവധി വ്ലോഗര്‍മാര്‍ എത്തിതുടങ്ങി. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ ഈ പെൺകുട്ടി കുംഭമേളയ്ക്കിടയില്‍ മുത്തുമാലകളും രുദ്രാക്ഷമാലകളും വിൽക്കുവാൻ വേണ്ടിയാണ് എത്തിയത്. മൊണാലിസയെന്നാണ് അവള്‍ സ്വയം പരിചയപ്പെടത്തിയത്. ഏതെ വ്‌ളോഗര്‍മാര്‍ ചിത്രങ്ങൾ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതിനു പിന്നാലെ സോഷ്യൽ മീഡിയിയിൽ താരം വൈറലായി.

 

Also Read: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ

മടഞ്ഞിട്ട മുടിയും മൂക്കുത്തിയുമിട്ട് എല്ലാവരോടും ചിരിച്ച് കൊണ്ട് മാത്രം സംസാരിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ഇൻസ്റ്റാ​ഗ്രാമിൽ വൈറലായതോടെ അവിടെയെത്തുന്ന നിരവധി പേർ ഇപ്പോൾ അവരുടെ പുറകെ തന്നെയെന്നാണ് വിവരം. വ്ളോഗർമാരുടെ ശല്യം രൂക്ഷമായതോടെ പെൺകുട്ടിയെ പിതാവ് ഇൻഡോറിലേക്ക് തിരിച്ചയച്ചുവെന്നാണ് റിപ്പോർട്ട്. വീഡിയോ വൈറലായതോടെ മാല വിൽക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും ഇതോടെയാണ് ഇൻഡോറിലെ വീട്ടിലേക്ക് മടങ്ങിയത്. ഓൺലൈനിൽ ആരാധകർ ‘ബ്രൗൺ ബ്യൂട്ടി’ എന്നാണ് മൊണൊലിസയ്‌ക്ക് നൽകിയ പേര്. പെൺകുട്ടിയുടെ വീഡിയോ ഒന്നരക്കോടിയിലധികം പേരാണ് കണ്ടത്. പിന്നാലെ ദേശീയ- പ്രാദേശിക മാദ്ധ്യമങ്ങളിലും മൊണോലിസ വാർത്തയായി.

 

ഇതിനു പിന്നാലെ അവിടെ എത്തുന്നവർ സെൽഫി ഇന്റർവ്യൂ എന്ന് പറഞ്ഞ് പെൺകുട്ടിയെ സമീപിക്കാൻ തുടങ്ങി. ഇതോടെ ദുരന്തമായി മാറി. തുടർന്ന് കോട്ടും മുഖം മറക്കുന്ന മാസ്കും ധരിച്ച് ഇവരിൽ നിന്ന് രക്ഷനേടി. പിന്നാലെ എത്തുന്നവരെ സ്വാമിമാർ ആട്ടി ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. ശല്യം വർദ്ധിച്ച് വന്നതോടെയാണ് മടങ്ങാൻ പിതാവ് ആവശ്യപ്പെട്ടുവെന്നും തന്നെ തട്ടിക്കൊണ്ടുപോകൽ ചിലർ ശ്രമിച്ചതായും നാട്ടിലേക്ക് മടങ്ങുകയാണെന്നും പെൺകുട്ടി എബിപി ന്യൂസിനോട് പറഞ്ഞത് .

Related Stories
Nagina Mansuri: 2021 മുതല്‍ കാണാനില്ല; അന്ന് 14 വയസ് പ്രായം; നാഗിനയ്ക്കായി അന്വേഷണം; വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20,000 രൂപ
Amritsar Golden Temple: സുവർണക്ഷേത്രത്തിൽ തീർത്ഥാടകർക്കെതിരെ ആക്രമണം; 5 പേർക്ക് പരിക്ക്
Officer Leaks Secrets To ISI: ഹണിട്രാപ്പില്‍പ്പെട്ടു പിന്നാലെ പാക് ചാര സംഘടനയ്ക്ക് സൈനിക വിവരങ്ങള്‍ കൈമാറി; ഉദ്യോഗസ്ഥന്‍ പിടിയില്‍
Vadodara Drunken Drive Death: മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ടു; 8 പേർക്ക് പരിക്ക്, അപകട ശേഷം ‘ഒരു റൗണ്ട് കൂടി’ എന്ന് അലറി വിളിച്ച് ഡ്രൈവർ
Patanjali Holi: പതഞ്ജലി സർവകലാശാലയിൽ ഹോളി ആഘോഷം, ചടങ്ങുകൾക്ക് നേതൃത്വം നൽകി ബാബാ രാംദേവ്
Earthquake: കാര്‍ഗിലില്‍ ഭൂചലനം, 5.2 തീവ്രത; ജമ്മുവില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ