Man Sells Land To pay Alimony : 44 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ ജീവനാംശമായി നല്‍കേണ്ടത് മൂന്ന് കോടി രൂപ; പണം കണ്ടെത്തിയത് സ്ഥലം വിറ്റ്
Haryana Man Sells Land To pay Alimony : ഡിമാൻഡ് ഡ്രാഫ്റ്റ് വഴി 2.16 കോടി രൂപയും വിളവിൽപ്പനയിൽ നിന്ന് 50 ലക്ഷം രൂപയും സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവയിൽ 40 ലക്ഷം രൂപയും ഇതില്‍ ഉള്‍പ്പെട്ടുവെന്ന് ഇയാളുടെ അഭിഭാഷകന്‍ വിശദീകരിച്ചു. ഭാര്യയ്ക്കും മക്കള്‍ക്കും സ്വത്തിന് അവകാശമുണ്ടായിരിക്കില്ലെന്നും കരാറിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജസ്റ്റിസുമാരായ സുധീർ സിംഗ്, ജസ്ജിത് സിംഗ് ബേദി എന്നിവരടങ്ങുന്ന ഹൈക്കോടതി ബെഞ്ച് ഈ കരാർ സാധൂകരിക്കുകയും വിവാഹ ബന്ധം ഔദ്യോഗികമായി വേർപെടുത്തുകയും ചെയ്തു
44 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ ഹരിയാന സ്വദേശി ജീവനാംശമായി നല്‍കിയത് 3.07 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഹരിയാനയിലെ കര്‍ണാലിലാണ് സംഭവം. 18 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇവര്‍ 44 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 3.07 കോടി രൂപ ജീവനാംശം നല്‍കി ബന്ധം അവസാനിപ്പിക്കാന്‍ ഭര്‍ത്താവ് സമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുക കണ്ടെത്തുന്നതിനായി ഇയാള്‍ കൃഷിയിടം പോലും വിറ്റു. 1980 ഓഗസ്റ്റ് 27നാണ് ഇവര്‍ വിവാഹിതരായത്. രണ്ട് പെണ്‍കുട്ടികളും ഒരു മകനും ദമ്പതികള്‍ക്കുണ്ട്. എന്നാല്‍ പിന്നീട് ഇവരുടെ ബന്ധം വഷളായി. 2006 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കാനും തുടങ്ങി.
തുടര്‍ന്ന് മാനസികമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് ഇയാള്‍ കര്‍ണാലിലെ കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയെങ്കിലും, അപേക്ഷ നിരസിച്ചു. വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനായി 2013ല്‍ ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് 11 വര്‍ഷത്തോളം കേസ് നീണ്ടു. ഈ വർഷം നവംബറിൽ ഒത്തുതീർപ്പിനുള്ള സാധ്യതയ്ക്കായി ഹൈക്കോടതി വിഷയം മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ സെൻ്ററിന് റഫർ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ജീവനാംശമായി 3.07 കോടി രൂപ നല്‍കി ബന്ധം വേര്‍പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഭൂമിയും, വിളകളുമടക്കം വിറ്റാണ് ഇതിന് പണം കണ്ടെത്തിയത്. സ്ഥലവും, കരിമ്പ് വിളകളും വിറ്റു. ഡിമാൻഡ് ഡ്രാഫ്റ്റ് വഴി 2.16 കോടി രൂപയും വിളവിൽപ്പനയിൽ നിന്ന് 50 ലക്ഷം രൂപയും സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവയിൽ 40 ലക്ഷം രൂപയും ഇതില്‍ ഉള്‍പ്പെട്ടുവെന്ന് ഇയാളുടെ അഭിഭാഷകന്‍ വിശദീകരിച്ചു. ഭാര്യയ്ക്കും മക്കള്‍ക്കും സ്വത്തിന് അവകാശമുണ്ടായിരിക്കില്ലെന്നും കരാറിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജസ്റ്റിസുമാരായ സുധീർ സിംഗ്, ജസ്ജിത് സിംഗ് ബേദി എന്നിവരടങ്ങുന്ന ഹൈക്കോടതി ബെഞ്ച് ഈ കരാർ സാധൂകരിക്കുകയും വിവാഹ ബന്ധം ഔദ്യോഗികമായി വേർപെടുത്തുകയും ചെയ്തു.
Read Also : മുംബൈ ബോട്ടപകടം: മരിച്ചവരുടെ എണ്ണം 13 ആയി; കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
ജീവനാംശം
ബെംഗളൂരുവില്‍ ടെക്കി യുവാവ് അതുല്‍ സുഭാഷ് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ജീവനാംശവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിന് പിന്നാലെ ഒരു കേസ് പരിഗണിക്കവെ ജീവനാംശ തുക നിശ്ചയിക്കുന്നതിന് സുപ്രീം കോടതി എട്ട് ഘടകങ്ങള്‍ മുന്നോട്ടുവച്ചിരുന്നു.
ഭാര്യാ ഭർത്താക്കന്മാരുടെ സാമൂഹി-സാമ്പത്തിക അവസ്ഥ പരിഗണിക്കണം, ഭാര്യയുടെയും കുട്ടികളുടെയും ഭാവിയിലെ അടിസ്ഥാന ആവശ്യങ്ങൾ കണക്കിലെടുക്കണം, ഭാര്യയുടെയും ഭര്‍ത്താവിന്റെയും യോഗ്യതയും ജോലിയും പരിഗണിക്കണം, വരുമാനത്തിനും സ്വത്തിനുമുള്ള മാർഗങ്ങൾ കണക്കിലെടുക്കണം, സ്വന്തം വീട്ടില്‍ താമസിക്കുമ്പോള്‍ ഭാര്യയുടെ ജീവിത നിലവാരം വിലയിരുത്തണം, കുടുംബം നോക്കാന്‍ ഭാര്യക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നോയെന്ന് നോക്കണം, ഭാര്യയ്ക്ക് ജോലിയില്ലെങ്കില്‍ നിയമപോരാട്ടത്തിന് ന്യായമായ തുക പരിഗണിക്കണം, ഭർത്താവിൻ്റെ സാമ്പത്തിക സ്ഥിതിയും വരുമാനവും ജീവനാംശത്തിനൊപ്പം മറ്റ് ഉത്തരവാദിത്തങ്ങളും മനസിലാക്കണം എന്നിങ്ങനെയാണ് സുപ്രീം കോടതി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍.
സ്ത്രീധന പീഡന കേസുകൾ തീരുമാനിക്കുമ്പോൾ കോടതികൾ ജാഗ്രത പാലിക്കണമെന്നും നിരപരാധികളെ അനാവശ്യമായി ഉപദ്രവിക്കുന്നത് തടയണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന പ്രവണത വർധിക്കുന്നതായി സുപ്രീം കോടതി നിരീക്ഷിച്ചു.