Bomb Threat 13 Years Old : വിമാനത്തിൽ ബോംബ് ഭീഷണി; തമാശയ്ക്ക് ചെയ്തന്ന് 13കാരൻ
Bomb Threat 13 Years Old : വിമാനത്തിൽ ബോംബ് ഭീഷണിയെന്ന വ്യാജ ഇമെയിൽ സന്ദേശമയച്ച ഉത്തർപ്രദേശ് സ്വദേശിയായ 13 വയസുകാരൻ പിടിയിൽ. തമാശയ്ക്ക് ചെയ്തതാണെന്ന് കുട്ടി പറഞ്ഞു.
വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ ഇമെയിൽ സന്ദേശമയച്ച 13 വയസുകാരൻ പിടിയിൽ. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ കുട്ടിയാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വ്യാജ ഇമെയിൽ അയച്ചത്. കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡൽഹിയിൽ നിന്ന് കാനഡയിലെ ടൊറൻ്റോയിലേക്ക് പോകുന്ന എയർ കാനഡ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. ജൂണ്‍ 4ന് രാത്രി 10.50ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം പുറപ്പെടാൻ 12 മണിക്കൂറോളം വൈകി. സന്ദേശം ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ഏറെ വൈകാതെ കുട്ടിയെ പിടികൂടി. ഒരു തമാശയ്ക്ക് ഇമെയിൽ അയച്ചതാണെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞു. വിവിധ നഗരങ്ങളിലെ സ്കൂളുകൾക്കും താൻ സമാന ഭീഷണി മെയിലുകൾ അയച്ചിരുന്നു. ടെലിവിഷൻ വാർത്തകളിൽ നിന്നാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്നും അധികൃതർക്ക് തന്നെ കണ്ടെത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും കുട്ടി പൊലീസിനോട് പ്രതികരിച്ചു.