AR Rahman-Saira Banu Divorce : മഹർ മാത്രമല്ല ജീവനാംശവും റഹ്മാൻ സൈറയ്ക്ക് നൽകണം; നിർണായകമായത് സുപ്രീം കോടതിയുടെ ഈ വിധി
AR Rahman-Saira Banu Divorce And Supreme Court Alimony Order On Muslim Marriage Act : 2024 ജൂലൈയിലാണ് സുപ്രീം കോടതി വിവാഹമോചിതരാകുവന്ന മുസ്ലീം സ്ത്രീകൾക്ക് ജീവനാംശം അവകാശമുണ്ടെന്നുള്ള നിർണായക വിധി പ്രസ്താവിക്കുന്നത്. ജീവനാംശം ചാരിറ്റി അല്ല അവകാശമാണെന്നാണ് സുപ്രീം കോടതി വിധിയിലൂടെ അറിയിച്ചത്.
ഇന്ത്യൻ സംഗീതത്തിന്‍റെ മുഖമുദ്രയായി മാറിയ എആർ റഹ്മാൻ ഭാര്യ സൈറ ബാനുവുമായിട്ടുള്ള (AR Rahman-Saira Banu Divorce) തൻ്റെ 29 വർഷത്തെ വൈവാഹിക ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ്. വിവാഹവും ബന്ധം വേർപ്പെടുത്തലും വ്യക്തി കേന്ദ്രമാണെങ്കിലും അത് സംബന്ധിച്ചുള്ള സംഭവികാസങ്ങൾ എന്നും പൊതുതലങ്ങളിൽ ചർച്ചയാകാറുള്ളതാണ്. റഹ്മാനുമായിട്ടുള്ള 29 വർഷത്തെ ജീവിതം സൈറ അവസാനിപ്പിക്കാൻ തീരുമാനമെടുക്കുമ്പോൾ ചർച്ചയാകുന്ന മറ്റൊരു വിഷയമാണ്, ജീവനാംശം (Alimony). ഹിന്ദു മാര്യേജ് ആക്ട്, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹബന്ധം വേർപ്പെടുത്തുമ്പോൾ ഭർത്താവ് ഭാര്യയ്ക്ക് ജീവനാംശം നൽകണമെന്നാണ് നിയമം. എന്നാൽ ഇസ്ലാം മാര്യേജ് പ്രകാരം വിവഹിതരായ ദമ്പതികൾ വേരിപിരിയുമ്പോൾ സ്ത്രീകൾക്ക് ജീവനാംശം ഇപ്പോൾ ലഭിക്കുന്നുണ്ടോ?
മുസ്ലീം മാര്യേജ് ആക്ട് പ്രകാരമുള്ള ജീവനാംശം
2024 ജൂലൈയിൽ സുപ്രീം കോടതി ഒരു ചരിത്രപരമായ വിധി പ്രഖ്യാപിക്കുന്നത് വരെ മുസ്ലീം മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്ന സ്ത്രീകൾക്ക് മറ്റ് മതത്തിലെ പോലെ ജീവനാംശം ലഭ്യമാകില്ലായിരുന്നു. ചില പ്രത്യേക കാലയളവിലേക്കോ അല്ലെങ്കിൽ സാഹചര്യങ്ങളിൽ മാത്രമായിരുന്നു വിവാഹമോചിതരാകുന്ന മുസ്ലിം സ്ത്രീകൾക്ക് ജീവനാംശം ലഭിക്കൂ. മുസ്ലീം വിമൺ ആക്ട് 1985 പ്രകാരം തലാഖ് ചൊല്ലി ഇദാത്ത് കലയളവിൽ ഭർത്താവ് ഭാര്യയ്ക്ക് ജീവനാംശം നൽകണം. അത് ഏകദേശ 90 ദിവസം വരെയാണ്. ഗർഭിണിയായ സ്ത്രിയെയാണ് തലാഖ് ചൊല്ലുന്നതെങ്കിൽ കുഞ്ഞ് ജനിക്കുന്നത് വരെ ഇദാത്ത് കാലം നീണ്ട് നിൽക്കുന്നതാണ്. ഇത് കൂടാതെ വിവാഹസമയത്ത് മഹറായി നൽകിയത് എന്താണോ അത് പണമോ, സ്വർണമോ മറ്റെന്തങ്കിലുമാണെങ്കിലും തിരികെ നൽകണം. വിവാഹമോചിതയാകുന്ന സ്ത്രീ മറ്റൊരാളെ വിവാഹം ചെയ്യാതിരിക്കുകയും സാമ്പത്തികമായ ബുദ്ധിമുണ്ട് നേരിടുകയും ചെയ്യുകയാണെങ്കിൽ ജീവനാംശം ആവശ്യപ്പെടാം. കുട്ടികളെ നോക്കാൻ സാമ്പത്തികമായി സാധിക്കുന്നില്ലെങ്കിലും സ്ത്രീകൾക്ക് ജീവനാംശം ആവശ്യപ്പെടാവുന്നതാണ്. ഇനി തലാഖ് ചൊല്ലുന്ന ഭർത്താവ് ജീവനാംശം നൽകാൻ തയ്യറായില്ലെങ്കിൽ വഖ്ഫ് ബോർഡ് ജീവനാംശം നൽകണമെന്നാണ് മുസ്ലിം വിമൺ ആക്ട് പ്രകാരം പറയുന്നത്.
ALSO READ : Saira Banu: എആർ റഹ്മാനായി അമ്മ കണ്ടെത്തിയ വധു, ഗുജറാത്തിലെ സമ്പന്ന കുടുംബത്തിലെ അംഗം; ആരാണ് സൈറ ബാനു?
എന്നാൽ 2024 ജൂലൈയിൽ മുസ്ലീം സ്ത്രീകൾ നേരിടുന്ന ഈ സാഹചര്യത്തെയാണ് സുപ്രീം കോടതി വിധി മറികടക്കുന്നത്. സിആർപിസി 125 സെക്ഷൻ പ്രകാരം (ഇന്ന് ബിഎൻഎസ്എസ് സെക്ഷൻ 144) വിവാഹിതർ മാത്രമല്ല മുസ്ലിം മതവിഭാഗത്തിലുള്ള എല്ലാ സ്ത്രീകൾക്കും ജീവനാംശത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. ഏത് മതത്തിലെയും വിവാഹിതരായ സ്ത്രീകൾക്ക് ജീവനാംശത്തിനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിയിൽ പറഞ്ഞു. ജീവനാംശ ചാരിറ്റിയല്ല വിവാഹിതരായ സ്ത്രീകളുടെ അവകാശമാണെന്ന് കോടതി വിധിയിൽ കൂട്ടിച്ചേർത്തു. ജീവനാംശം നൽകണമെന്ന് കീഴ്ക്കോടതി വിധിക്കെതിരെ തെലങ്കാന സ്വദേശി സമർപ്പിച്ച ഹർജി തള്ളികൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഈ നിർണായക വിധി.
കേസ് ഇങ്ങനെ
മുഹമ്മദ് അബ്ദുൽ സമദ് എന്ന തെലങ്കാന സ്വദേശിയാണ് തൻ്റെ മുൻ ഭാര്യയ്ക്ക് ജീവനാംശം നൽകാനാകില്ല എന്നറിയിച്ചുകൊണ്ട് സുപ്രീം കോടതി വരെ കയറിയത്. വിവാഹമോചനം നൽകിയ കുടുംബ കോടതി സമദിനോട് മുൻ ഭാര്യയ്ക്ക് മാസം 20,000 രൂപ ജീവനാംശം നൽകാൻ ആവശ്യപ്പെട്ടു. കുടുംബ കോടതി വിധിക്കെതിരെ സമദ് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. ജീവനാംശം നൽകണമെന്ന കീഴ്ക്കോടതി വിധി ശരിവെച്ച ഹൈക്കോടതി അംശത്തുക 10,000മായി വെട്ടിക്കുറച്ചു. എന്നാൽ ഇതിനെതിരെ പരാതിക്കാരൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ മുസ്ലീം വിമൺ ആക്ട് പ്രകാരം തൻ്റെ ഭാര്യക്ക് കൂടുതൽ ജീവനാംശം ലഭിക്കുമെന്ന് പരാതിക്കാരൻ കോടതിയിൽ വാദിച്ചു. എന്നാൽ പരാതിക്കാരൻ്റെ വാദങ്ങളെ തള്ളി സുപ്രീം കോടതിയും കീഴ്ക്കോടതികളുടെ ഉത്തരവിനെ ശരിവെക്കുകയായിരുന്നു. 1985ലെ ഷാ ബാനോ കേസിലെ വിധിയാണ് സുപ്രീം കോടതി ഈ നിർണായക വിധിയിലൂടെ മറികടന്നത്.
റഹ്മാൻ-സൈറ വിവാഹമോചനത്തിൽ സൈറയ്ക്ക് ലഭിക്കുന്ന ജീവനാംശം എത്രയായിരിക്കും?
1,000 കോടിയിൽ അധികമാണ് നിലവിൽ എആർ റഹ്മാൻ്റെ വരുമാനം. ബിസിനെസ് മാധ്യമമായ മണിമിൻ്റ് പങ്കുവെക്കുന്ന വിവരങ്ങൾ പ്രകാരം ഓസ്കാർ ജേതാവ് സംഗീതജ്ഞൻ പ്രതിമാസം സമ്പാദ്യം നാല് കോടിയാണ്. പ്രതിവർഷം ഇത് 50 കോടിയുമാണ്. ഇത് കൂടാതെ 30 കോടിയോളം മൂല്യം വരുന്ന മറ്റ് സ്വത്തുക്കളും റഹ്മാൻ്റെ പേരിലുണ്ട്. ഇതിൽ നിന്നും എത്രയാകും സൈറയിലേക്ക് എത്തി ചേരുക എന്നതാണ് എല്ലാവരും അറിയാൻ കാത്തിരിക്കുക. എന്നാൽ അത് തീരുമാനിക്കുക കോടതിയോ ഇരുവരുടെയും അഭിഭാഷകർ ചേർന്നോ ആയിരിക്കും. പരസ്പരം ധാരണയോടെയാണ് റഹ്മാനും സൈറയും തങ്ങളുടെ 29 വർഷത്തെ ദാമ്പത്യ ജീവിതത്തിന് അവസാനം കുറിച്ചിരിക്കുന്നത്. അതിനാൽ തന്നെ സൈറയ്ക്ക് ലഭിക്കാനുള്ള ജീവനാംശവും ഇരുവരും ധാരണയിൽ എത്തിട്ടുണ്ടാകും.
ബിബ്ലിയോഗ്രാഫി
Not Charity, Right, Supreme Court’s Big Alimony Order For Muslim Women- NDTV
Divorce Alimony Laws In India- Vakil Search