Exit Poll Result 2024 Date : നാലാം തീയതി വിധി എന്താകും? ഫലസൂചനയുമായി എക്സിറ്റ് പോൾ ഫലം, എപ്പോൾ അറിയാം?
Exit Poll Result 2024 Date, Time News in Malayalam : നാളെ ജൂൺ ഒന്നിന് ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ അവസാനഘട്ടത്തിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ വിധിയെഴുത്ത് പൂർത്തിയാകും
നാളെ ജൂൺ ഒന്നാം തീയതി 2024 ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിന് അന്ത്യം കുറിക്കും. ഏപ്രിൽ 19ന് ആരംഭിച്ച് ഏഴ് ഘട്ടങ്ങളിലായി ഏകദേശം ഒന്നര മാസം നീണ്ട് നിന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ വിധിയെഴുത്തിനാണ് നാളെ സമാപനം കുറിക്കുക. ലോക്സഭ തിരഞ്ഞെടുപ്പിന് പുറമെ സിക്കിം, അരുണാചൽ പ്രദേശ്, ഒഡീഷ, ആന്ധ്ര പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇതിനോടൊപ്പം ഇലക്ഷൻ കമ്മീഷൻ സംഘടിപ്പിച്ചു.
നാളെ ഏഴാംഘട്ടം പൂർത്തിയാകുന്നതിന് പിന്നാലെയാണ് രാജ്യത്തെ വിധി എന്താകുമെന്നതിൻ്റെ സൂചനയുമായി എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരിക. വിവിധ ഏജൻസികൾ അവരുടെ വിശകലനം നിറഞ്ഞ് കണക്കുകളും പ്രതീക്ഷകളും എന്താണെന്ന് അറിയിച്ചുകൊണ്ട് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിടുക. ആരാകും അടുത്ത് അഞ്ച് വർഷം രാജ്യം ഭരിക്കുക എന്നതിൻ്റെ ഫലസൂചനയാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നത്.
ജൂൺ നാലിനാണ് ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ ഔദ്യോഗിക ഫലം പുറത്ത് വിടുക. ഒപ്പം ആന്ധ്ര പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലവും തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിടും. അതേസമയം സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ജൂൺ രണ്ടാം തീയതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുക.
ALSO READ : PM Modi Kanyakumari Visit: നരേന്ദ്രമോദി വിവേകാനന്ദപ്പാറയിലെത്തി; ഇനി ധ്യാനനിമിഷങ്ങൾ
എന്താണ് എക്സിറ്റ് പോൾ ഫലം?
തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഫലസൂചയാണ് എക്സിറ്റ് പോൾ. തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം വോട്ടമാരുടെ ഒരു സർവെ കണക്ക് പ്രകാരമാണ് എക്സിറ്റ് പോൾ ഫലം നിശ്ചയിക്കുക. എന്താകും അന്തിമ വിധിയെന്ന് അറിയുന്നതിന് മുമ്പ് ഒരു ട്രെൻഡ് നൽകുകയാണ് എക്സിറ്റ് പോൾ. എന്നാൽ ഈ കണക്ക് അന്തിമമാണെന്ന് കരുതാൻ സാധിക്കില്ല. അതുകൊണ്ട് എക്സിറ്റ് പോൾ ഫലങ്ങൾ 100 ശതമാനം കൃത്യമാണെന്ന് പറയാൻ സാധിക്കില്ല.
വോട്ടെടുപ്പ് മുഴുവൻ പൂർത്തിയായതിന് ശേഷമേ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിടാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കൂ. അവസാന വോട്ട് രേഖപ്പെടുത്തിയതിന് ശേഷം അരമണിക്കൂർ കഴിഞ്ഞെ ഏജൻസികൾക്ക് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിടു. അതിനാൽ നാളെ ജൂൺ ഒന്നാം തീയതി വൈകിട്ട് 6.30ന് ശേഷമേ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിടൂ. വൈകിട്ട് ഏഴ് മണിയോടെ എക്സിറ്റ് പോൾ ഫലങ്ങളുടെ ഏകദേശ രൂപ ലഭിക്കും.
2019ലെ എക്സിറ്റ് പോൾ ഫലങ്ങൾ?
2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം ഏജൻസികളും ബിജെപി നയിച്ച എൻഡിഎ മുന്നണി വിജയിക്കുമെന്ന് പ്രവചിച്ചത്. 285-300 സീറ്റ് എൻഡിഎ നേടുമെന്നായിരുന്നു മിക്ക എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ അന്തിമ ഫലം വന്നപ്പോൾ എൻഡിഎ 353 സീറ്റുകൾ സ്വന്തമാക്കിയത്. ബിജെപി ഒറ്റയ്ക്ക് നേടിയത് 303 സീറ്റുകളായിരുന്നു.