Exit Poll Result 2024: തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ഒരു പ്രവചനം; എക്സിറ്റ് പോൾ ഫലങ്ങൾ?
Exit Poll Result 2024 Date, Time News in malayalam : തിരഞ്ഞെടുപ്പ് വേളകളിൽ, അഭിപ്രായ വോട്ടെടുപ്പുകളും എക്‌സിറ്റ് പോളുകളും വോട്ടർ മുൻഗണനകളുടെ പ്രധാന സൂചകങ്ങളാണ്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടമാണ് ഇന്ന്. ഫലം ജൂൺ നാലിന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് സീസണുകളിൽ, അഭിപ്രായ വോട്ടെടുപ്പുകളും എക്‌സിറ്റ് പോളുകളും വോട്ടർ മുൻഗണനകളുടെ പ്രധാന സൂചകങ്ങളാണ്. വരാൻ പോകുന്ന ഫലങ്ങളുടെ സാധ്യത അളക്കാൻ സഹായിക്കുന്നവയാണ് അഭിപ്രായ സർവേയും എക്‌സിറ്റ് പോളുകളും.
ALSO READ : തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ഒരു പ്രവചനം; എക്സിറ്റ് പോൾ ഫലങ്ങൾ?
അഭിപ്രായ വോട്ടെടുപ്പ് vs എക്സിറ്റ് പോൾ
തെരഞ്ഞെടുപ്പ് സമയത്ത് പതിവായി കേൾക്കുന്ന വാക്കുകളാണ് അഭിപ്രായ സർവേയും എക്സിറ്റ് പോൾ സർവേയും. പേരിൽ പറയുന്നതുപോലെ വോട്ടെടുപ്പിന് മുൻപ് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ആരാഞ്ഞ് തയ്യാറാക്കുന്നതാണ് അഭിപ്രായ സർവേ.
അഭിപ്രായ സർവേയിൽ ഒരാൾ പറഞ്ഞ അഭിപ്രായം പോളിങ് ദിനമാകുമ്പോഴേക്കും മാറിയേക്കാം. പ്രചാരണവും ആ സമയത്തെ സംഭവ വികാസങ്ങളും വോട്ട് ചെയ്യുന്ന ആളെ സ്വാധീനിച്ചാൽ ഈ പറഞ്ഞതിന് സാധ്യത കൂടുതലാണ്.
വോട്ടു ചെയ്തവരോട് ആര്‍ക്ക് വോട്ടു ചെയ്തു എന്നു നേരിട്ടോ അല്ലാതെയോ ചോദിച്ച് തയ്യാറാക്കുന്നതാണ് എക്സിറ്റ് പോള്‍ സർവേ. വോട്ട് രേഖപ്പെടുത്തിയവർ മാത്രമേ ഇത്തരം സർവേകളിൽ പങ്കാളികളാകൂ. അതുകൊണ്ടുതന്നെ എക്സിറ്റ് പോൾ സർവേകൾക്ക് അഭിപ്രായ സർവേയെക്കാൾ വിശ്വാസ്യത കൂടുതലാണ്.
ALSO READ : എക്‌സിറ്റ് പോൾ ബഹിഷ്‌കരിക്കാൻ കോൺഗ്രസ്: പ്രതിനിധികൾ ചര്‍ച്ചകളിൽ പങ്കെടുക്കില്ല
എക്സിറ്റ് പോളിൻ്റെ വിശ്വാസ്യത
എന്താകും അന്തിമ വിധിയെന്ന് അറിയുന്നതിന് മുമ്പ് ഒരു ട്രെൻഡ് നൽകുകയാണ് എക്സിറ്റ് പോൾ. എന്നാൽ ഈ കണക്ക് അന്തിമമാണെന്ന് കരുതാൻ സാധിക്കില്ല. 1980നും 2024നുമിടയിൽ വിവിധ തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് നടന്ന സർവേകളിൽ 80 ശതമാനം എക്സിറ്റ് പോളുകളും ശരിയായിരുന്നു എന്നാണ് കണ്ടെത്തൽ. വോട്ടർമാർ മനസ്സ് തുറന്ന് പ്രതികരിച്ചില്ലെങ്കിലും എക്സിറ്റ് പോൾ ഫലം പാളും.
ALSO READ : ഏഴാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന്; അവസാനഘട്ടത്തിൽ 57 മണ്ഡലങ്ങൾ
എക്സിറ്റ് പോൾ ഫലങ്ങൾ ശരിയോ?
2019ൽ അവസാനഘട്ട വോട്ടെടുപ്പ് നടന്ന മെയ് 19നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ വിവിധ ഏജൻസികൾ പ്രസിദ്ധീകരിച്ചത്. സർവേകൾ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയ്ക്ക് 312 വരെ സീറ്റുകളും കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎയ്ക്ക് 114 സീറ്റുകളുമാണ് പ്രവചിച്ചത്. എന്നാൽ ഫലം വന്നപ്പോൾ എൻഡിഎയ്ക്ക് 353 സീറ്റുകളും യുപിഎയ്ക്ക് 91 സീറ്റുകളുമാണ് ലഭിച്ചത്. ബിജെപി 303 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് കിട്ടിയത് 52 സീറ്റുകൾ മാത്രമാണ്.
2014ലെ എക്സിറ്റ് പോളുകളെല്ലാം ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ അധികാരത്തിലെത്തുമെന്ന് തന്നെയാണ് പ്രവചിച്ചത്. 257നും 340നും ഇടയില്‍ സീറ്റ് എന്‍ഡിഎക്ക് കിട്ടും എന്നായിരുന്നു പ്രവചനം. ഫലം വന്നപ്പോൾ 336 ഇടത്ത് ബിജെപി വിജയിച്ചു. എന്നാൽ യുപിഎയ്ക്ക് 100ൽ അധികം സീറ്റുകൾ പ്രവചിച്ചിരുന്നെങ്കിലും 66ൽ ഒതുങ്ങി.
എക്സിറ്റ് പോൾ പ്രവചനം പാടേ തെറ്റിയ തെരഞ്ഞെടുപ്പായിരുന്നു 2009ലേത്. എൻഡിഎയ്ക്ക് മുന്നേറ്റവും യുപിഎയ്ക്ക് തിരിച്ചടിയുമാണ് സർവേകൾ പ്രവചിച്ചതെങ്കിലും നില മെച്ചപ്പെടുത്തുന്ന പ്രകടനമായിരുന്നു കോൺഗ്രസിന്‍റേതും സഖ്യകക്ഷികളുടേതും. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുപിഎ 208 ല്‍ നിന്ന് 262 ആയി നില മെച്ചപ്പെടുത്തുകയാണ് ചെയ്തത്.