5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Exit Poll Result 2024: തെലങ്കാനയിൽ ബിജെപിയും കോൺ​ഗ്രസും ഒപ്പത്തിനൊപ്പം, ബിആർഎസിന് തിരിച്ചടി: ടിവി 9 എക്‌സിറ്റ് പോൾ പ്രവചനം

Exit Poll Result Lok Sabha Election 2024: ടിവി 9 എക്‌സിറ്റ് പോൾ പ്രവചനം അനുസരിച്ച് ബിജെപിക്ക് ഏഴ് സീറ്റും കോൺ​ഗ്രസിന് എട്ട് സീറ്റുമാണ് നേടാൻ സാധിക്കുക.

Exit Poll Result 2024: തെലങ്കാനയിൽ ബിജെപിയും കോൺ​ഗ്രസും ഒപ്പത്തിനൊപ്പം, ബിആർഎസിന് തിരിച്ചടി: ടിവി 9 എക്‌സിറ്റ് പോൾ പ്രവചനം
neethu-vijayan
Neethu Vijayan | Updated On: 01 Jun 2024 20:30 PM

ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. നരേന്ദ്രമോദിക്ക് മൂന്നാം ഊഴമെന്നാണ് സർവേകൾ പ്രവചിക്കുന്നത്. മുന്നൂറിലധികം സീറ്റുകളുമായി എൻഡിഎ അധികാരത്തിലേറും എന്നാണ് പ്രവചനങ്ങൾ.

അതേസമയം ടിവി 9 എക്‌സിറ്റ് പോൾ പ്രവചനം അനുസരിച്ച് ബിജെപിക്ക് ഏഴ് സീറ്റും കോൺ​ഗ്രസിന് എട്ട് സീറ്റുമാണ് നേടാൻ സാധിക്കുക. ബിആർഎസ് ഒരു സീറ്റ് മാത്രം നേടി ഒതുങ്ങുമെന്നാണ് ടിവി9 എക്‌സിറ്റ് പോൾ പ്രവചനം അനുസരിച്ച് വ്യക്തമാകുന്നത്.

ഇത്തവണ 400 സീറ്റുകൾ നേടുമെന്ന അവകാശവാദവുമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. എന്നാൽ, സ്വപ്ന സംഖ്യയിലേക്ക് എൻഡിഎ എത്തില്ലെന്നാണ് പ്രവചനങ്ങൾ.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ എൻഡിഎയ്ക്ക് 285 സീറ്റുകളാണ് എക്‌സിറ്റ് പോൾ പ്രവചനം ഉണ്ടായിരുന്നത്. എന്നാൽ ഈ കണക്കുകളെയെല്ലാം മാറ്റി നിർത്തികൊണ്ടാണ് 353 സീറ്റുകൾ നേടി ബിജെപി വൻ വിജയം നേടിയത്.

ഇതിൽ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകൾ നേടിയിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. കോൺഗ്രസ് 52 സീറ്റും യുപിഎ 91 സീറ്റും നേടി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ഏകദേശം 257-340 സീറ്റുകൾ നേടുമെന്ന് കണക്കാക്കിയിരുന്നു. എന്നാൽ, എൻഡിഎ 336 സീറ്റുകളാണ് നേടിയത്.