Exit Poll Result 2024: ആന്ധ്രയിൽ ബിജെപി മുന്നിൽ; ഇന്ത്യ സഖ്യം അക്കൗണ്ട് തുറക്കില്ല
Exit Poll Result Lok Sabha Election 2024: ആന്ധ്രപ്രദേശിൽ 19 മുതൽ 22 സീറ്റുകൾ വരെ നേടി ബിജെപി മുന്നേറുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം പറയുന്നത്.
ആന്ധ്രപ്രദേശിൽ ബിജെപി 19 മുതൽ 22 സീറ്റ് നേടുമെന്ന് ന്യൂസ് 18 സർവേ എക്സിറ്റ് പോൾ സർവേ ഫലം പറയുന്നത്. നിലവിൽ സംസ്ഥാനം ഭരിക്കുന്ന വൈഎസ്ആർ കോൺഗ്രസ് അഞ്ച് മുതൽ എട്ട് സീറ്റിൽ ഒതുങ്ങും. ഇന്ത്യ സഖ്യം അക്കൗണ്ട് തുറക്കില്ലെന്നും സർവേ വ്യക്തമാക്കുന്നു. ആന്ധ്രാപ്രദേശിൽ ജഗന് തിരിച്ചടി നേരിട്ടേക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയുമായും പവൻകല്യാണിന്റെ ജനസേവ പാർട്ടിയുമായും സഖ്യമുണ്ടാക്കിയത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ കൂട്ടുകെട്ട് നായിഡുവിനും പവൻ കല്യാണിനും ഗുണം ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്. ആന്ധ്രയിലും ഒഡീഷയിലെയും ഫലം ജൂൺ നാലിന് തന്നെയാണ് പ്രഖ്യാപിക്കുക.
ആദ്യ ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 17നായിരുന്നു. 543 ലോക്‌സഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒഡീഷ, ആന്ധ്രപ്രദേശ്, അരുണാചൽപ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പും ഇതേ കാലയളവിൽ നടന്നിട്ടുണ്ട്.