Exit Poll Result 2024: എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്; എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് അനുകൂലം
Exit Poll Result 2024 all over India: തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിലുണ്ടായ ആത്മവിശ്വാസം പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് വോട്ടാക്കി മാറ്റാനായില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത്.
ന്യൂഡല്‍ഹി: രാജ്യത്ത് ബിജെപിത്ത് ഭരണത്തുടര്‍ച്ചയെന്ന് പ്രവചനം. 353 മുതല്‍ 392 വരെ സീറ്റുകള്‍ ബിജെപി നേടുമെന്നാണ് പ്രവചനം. ഇന്‍ഡ്യ സഖ്യത്തിന് ആശ്വാസം നല്‍കുന്നത് കേരളവും തമിഴ്‌നാടും മാത്രമാണ്.
ന്യൂസ് ഇന്ത്യ ഡി ഡൈനാമിക്‌സ് : എന്‍ഡിഎ 371, ഇന്ത്യ മുന്നണി 125
ജന്‍കി ബാത് : എന്‍ഡിഎ 362392 വരെ, ഇന്ത്യ 141161
റിപ്പബ്ലിക് ഭാരത് പി മാര്‍ക്ക് : എന്‍ഡിഎ 359 ഇന്ത്യ 154
റിപ്പബ്ലിക് ഭാരത് മാട്രീസ് 353 368
എന്‍ഡിടിവി : എന്‍ഡിഎ 365 ഇന്ത്യ142
തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിലുണ്ടായ ആത്മവിശ്വാസം പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് വോട്ടാക്കി മാറ്റാനായില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, ടിവി9 ന്റെ എക്സിറ്റ് പോള്‍ പ്രവചന പ്രകാരം കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വിജയ സാധ്യത. കേരളത്തില്‍ യുഡിഎഫ് 16 സീറ്റും എല്‍ഡിഎഫ് മൂന്ന് സീറ്റും നേടുമെന്നാണ് ടിവി9 ന്റെ പ്രവചനം. ബിജെപി ഒരു സീറ്റ് നേടുമെന്നും പ്രവചനമുണ്ട്.
സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ഏപ്രില്‍ 26നാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ 70.35% പോളിങ് രേഖപ്പെടുത്തിയിരുന്നു. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും തന്നെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പുകളില്‍ ആധിപത്യം പുലര്‍ത്തുന്നത്.
എങ്കിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. യുഡിഎഫും എല്‍ഡിഎഫും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിനോട് കട്ടയ്ക്ക് തന്നെ പൊരുതിയിരുന്നു. കേരളത്തില്‍ ബിജെപിക്ക് സീറ്റ് നേടാന്‍ ഒരിക്കലും സാധിക്കില്ലെന്ന ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു ഇരുമുന്നണികളുടെയും പ്രവര്‍ത്തനം.