5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Exit Poll Result 2024: ഗുജറാത്തിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് വാഴില്ല; ബിജെപിക്ക് ആധിപത്യം

Exit Poll Result Lok Sabha Election 2024: , 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 285 സീറ്റുകളാണ് എക്‌സിറ്റ് പോള്‍ പ്രവചനം ഉണ്ടായിരുന്നത്. എന്നാല്‍ ഈ കണക്കുകളെല്ലാം കാറ്റില്‍ പറത്തി 353 സീറ്റുകള്‍ നേടി ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വന്‍ വിജയം നേടി

Exit Poll Result 2024: ഗുജറാത്തിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് വാഴില്ല; ബിജെപിക്ക് ആധിപത്യം
shiji-mk
Shiji M K | Updated On: 01 Jun 2024 19:38 PM

ന്യൂഡല്‍ഹി: ന്യൂസ് 24-ടുഡെയ്‌സ് ചാണക്യയുടെ പ്രവചനം അനുസരിച്ച് ഛത്തീസ്ഗഡിലും ഗുജറാത്തിലും ബിജെപിക്ക് ആധിപത്യം. ഛത്തീസ്ഗഡില് 11 സീറ്റിലും ഗുജറാത്തില്‍ 24 മുതല്‍ 26 വരെ സീറ്റുകള്‍ ബിജെപി നേടുമെന്നുമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

ഛത്തീസ്ഗഡില്‍ ഇന്‍ഡ്യ സഖ്യത്തിന് പരമാവധി ഒരു സീറ്റ് മാത്രമേ നേടാന്‍ സാധിക്കൂവെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസ് പരമാവധി രണ്ട് സീറ്റ് നേടുമെന്നും പ്രവചനമുണ്ട്.

രാജ്യത്താകെ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 285 സീറ്റുകളാണ് എക്‌സിറ്റ് പോള്‍ പ്രവചനം ഉണ്ടായിരുന്നത്. എന്നാല്‍ ഈ കണക്കുകളെല്ലാം കാറ്റില്‍ പറത്തി 353 സീറ്റുകള്‍ നേടി ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വന്‍ വിജയം നേടി. ഇതില്‍ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടിയിട്ടുണ്ട് എന്നതാണ് വാസ്തവം. കോണ്‍ഗ്രസ് 52 സീറ്റും യുപിഎ 91 സീറ്റും നേടി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഏകദേശം 257-340 സീറ്റുകള്‍ നേടുമെന്ന് കണക്കാക്കിയിരുന്നു. എന്നാല്‍, എന്‍ഡിഎ 336 സീറ്റുകളാണ് നേടിയത്.