Exit Poll Result 2024: മമതയുടെ അടവുകള്‍ ഫലിച്ചില്ല; ബംഗാള്‍ ബിജെപി പിടിക്കും
Exit Poll Result 2024 in Bengal: 2019ല്‍ 22 സീറ്റുകളാണ് തൃണമൂല്‍ നേടിയിരുന്നത്. പുറത്തുവന്ന മൂന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍ ബിജെപി നേടാനാണ് സാധ്യത.
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി ഇത്തവണ കൂടുതല്‍ സീറ്റ് നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. 2019ല്‍ 42 സീറ്റുകളില്‍ 18 എണ്ണം ബിജെപി നേടിയിരുന്നു. ഇത്തവണ അതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബിജെപിക്ക് സാധിക്കുമെന്ന് സര്‍വെ ഫലം പറയുന്നത്.
2019ല്‍ 22 സീറ്റുകളാണ് തൃണമൂല്‍ നേടിയിരുന്നത്. പുറത്തുവന്ന മൂന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍ ബിജെപി നേടാനാണ് സാധ്യത. ജന്‍കീ ബാത്ത് സര്‍വെ പ്രകാരം 21 മുതല്‍ 26 സീറ്റുകള്‍ വരെയാണ് ബിജെപി നേടുക. ഇന്ത്യാന്യൂസ് സര്‍വെയിലും ബിജെപിക്ക് തന്നെയാണ് മുന്‍തൂക്കം.
അതേസമയം, രാജ്യത്ത് ബിജെപിത്ത് ഭരണത്തുടര്‍ച്ചയെന്ന് പ്രവചനം. 353 മുതല്‍ 392 വരെ സീറ്റുകള്‍ ബിജെപി നേടുമെന്നാണ് പ്രവചനം. ഇന്‍ഡ്യ സഖ്യത്തിന് ആശ്വാസം നല്‍കുന്നത് കേരളവും തമിഴ്നാടും മാത്രമാണ്.