Excise policy: കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് ഉണ്ടാവില്ല

അരവിന്ദ് കെജ്‌രിവാളിൻ്റെ ഇടക്കാല ജാമ്യത്തെ എതിർത്ത്, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) രം​ഗത്ത് വന്നു.

Excise policy: കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് ഉണ്ടാവില്ല
Updated On: 

07 May 2024 15:46 PM

ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇടക്കാല ജാമ്യത്തിൽ വിട്ടയക്കണോ വേണ്ടയോ എന്ന വിഷയത്തിൽ സുപ്രീം കോടതി ഇന്ന് തീരുമാനം പറഞ്ഞില്ല. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാത്രമാണ് ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് വാദം കേൾക്കുന്നതിനിടെ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൻ്റെയും അതിൽ പങ്കെടുക്കാനുള്ള അവകാശത്തിൻ്റെയും അടിസ്ഥാനത്തിൽ ഞങ്ങൾ ഇടക്കാല ജാമ്യം നൽകിയെന്ന് കരുതുക, നിങ്ങളുടെ ഔദ്യോഗിക കർത്തവ്യങ്ങൾ നിർവ്വഹിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അത് സംഘർഷത്തിലേക്ക് നയിക്കും, എന്നിട്ട് ജാമ്യത്തിലായിരിക്കുമ്പോൾ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുകയാണെങ്കിൽ അത് കാസ്കേഡിംഗ് ഫലമുണ്ടാക്കും എന്നാണ് ബെഞ്ച് പറഞ്ഞത്. ചുരുക്കി പറഞ്ഞാൻ ജാമ്യം ലഭിച്ചാലും മുഖ്യമന്ത്രി പദത്തിൽ അദ്ദേഹത്തിന് തുടരാൻ കഴിഞ്ഞേക്കില്ല.

എതിർപ്പുമായി ഇ.ഡി

അരവിന്ദ് കെജ്‌രിവാളിൻ്റെ ഇടക്കാല ജാമ്യത്തെ എതിർത്ത്, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) രം​ഗത്ത് വന്നു. ഇടക്കാല ജാമ്യം അനുവദിക്കുമ്പോൾ ഒരു സാധാരണക്കാരനും രാഷ്ട്രീയക്കാരും തമ്മിൽ വ്യത്യാസമുണ്ടാകില്ല.

കെജ്‌രിവാളിന് ജാമ്യം അനുവദിച്ചാൽ സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുക എന്ന വാദം ഉയരുന്നുണ്ട്. കെജ്‌രിവാളിനെതിരായ ആരോപണങ്ങൾ കേസിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന് കാണിക്കുന്നു. അതിനാൽ അദ്ദേഹത്തിന് ജാമ്യം നൽകരുത് എന്നും കേജ്‌രിവാൾ ജാമ്യത്തിനായി ട്രയൽ കോടതിയെ സമീപിക്കണം എന്നും ഇ ഡി വാദിച്ചു.

എന്നിരുന്നാലും, ജനാധിപത്യം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്നും തിരഞ്ഞെടുപ്പ് വീണ്ടും ജനാധിപത്യത്തിൻ്റെ ഒരു പ്രധാന ഘടകമാണെന്നും അവസാനമായി ഒരു സമനിലയുണ്ടാകേണ്ടതുണ്ടെന്നും കെജ്‌രിവാളിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി കോടതിയിൽ ബോധിപ്പിച്ചു.

കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി

അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് കാലാവധി നീട്ടിയത്. വിചാരണക്കോടതിയുടേതാണ് നടപടി.

അതിനിടെ അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജൻസി (എൻഐഎ) യുടെ അന്വേഷണത്തിന് ഉത്തരവിട്ട് ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിൽ നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയെ തുടർന്നാണ് നടപടി. 134 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂനിന്റെ സംഘടനയാണ് സിഖ്‌സ് ഫോർ ജസ്റ്റിസ്.

Related Stories
Russian Military: റഷ്യൻ കൂലിപ്പട്ടാളത്തിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം
Delhi Election 2025: കോണ്‍ഗ്രസിന് പിന്തുണയില്ല; ആം ആദ്മി പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ച് എന്‍സിപി
Tamil Nadu Students Cleaning Toilets: സ്കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന വിദ്യാർത്ഥിനികൾ; തമിഴ്നാട്ടിൽ പ്രിൻസിപ്പലിന് സസ്‌പെൻഷൻ
L&T SN Subrahmanyan Controversy : ‘അദ്ദേഹമൊരു തങ്കപ്പെട്ട മനുഷ്യൻ; ഉദ്ദേശിച്ചത് അതല്ല’; ചെയർമാനെ പ്രതിരോധിച്ച് എൽആൻഡ്ടി എച്ച്ആർ ഹെഡ്
Siddaramaiah: ഡി.കെ ശിവകുമാർ കർണ്ണാടക മുഖ്യമന്ത്രിയാകുമോ? സിദ്ധരാമയ്യ തന്നെ പറഞ്ഞു
Maha Kumbh Mela 2025 : അപ്രതീക്ഷിതമായ അലര്‍ജി; മഹാകുംഭമേളയില്‍ പുണ്യസ്‌നാനം സ്വീകരിക്കാനാകാതെ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ