5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

മദ്യനയക്കേസ്: കെജരിവാളിന്റെ അറസ്റ്റ് വിഷയത്തിൽ ഇഡിയ്ക്കെതിരേ ചോദ്യവുമായി സുപ്രീം കോടതി

അറസ്റ്റിനെ ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇ ഡിയോട് വിശദീകരണം തേടിയത്.

മദ്യനയക്കേസ്: കെജരിവാളിന്റെ അറസ്റ്റ് വിഷയത്തിൽ ഇഡിയ്ക്കെതിരേ ചോദ്യവുമായി സുപ്രീം കോടതി
aswathy-balachandran
Aswathy Balachandran | Published: 30 Apr 2024 20:26 PM

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ് സംബന്ധിച്ചുള്ള വിഷയത്തിൽ ചോദ്യവുമായി സുപ്രീം കോടതി.
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ‍ അരവിന്ദ് കെജ്രിവാളിനെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നാണ് സുപ്രീംകോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ചോദിച്ചത്. വെള്ളിയാഴ്ച വിശദീകരണം നല്‍കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

അറസ്റ്റിനെ ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇ ഡിയോട് വിശദീകരണം തേടിയത്. കഴിഞ്ഞ ദിവസം വാദത്തിനിടെ അറസ്റ്റ് അം​ഗീകരിച്ചില്ലെന്നും അതിനാലാണ് ജാമ്യാപേക്ഷ നൽകാത്തത് എന്നും കെജ്രിവാളിൻ്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി കോടതിയിൽ പറഞ്ഞിരുന്നു.

അറസ്റ്റ് നിയമവിരുദ്ധമാണെന്നും മാപ്പുസാക്ഷികൾ ബി ജെ പി അനുകൂലികളാണെന്നുമായിരുന്നു കെജ്രിവാളിന്റെ പ്രധാന വാദം. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എ എ പി പാർട്ടി നേതാവു കൂടിയായ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മദ്യനയക്കേസിലെ അഴിമതിയാരോപണത്തിലായിരുന്നു അറസ്റ്റ് ചെയ്തത്.

2021 നവംബർ മുതലാണ് പുതിയ മദ്യനയം ദില്ലി സർക്കാർ നടപ്പാക്കിയത്. പുതുക്കിയ മദ്യനയം അനുസരിച്ച് സര്‍ക്കാര്‍ മദ്യ വില്‍പ്പനയില്‍ നിന്ന് പൂര്‍ണമായും പിന്മാറുകയും 32 സോണുകളാക്കി ഡൽഹിയെ തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ട്‍ലെറ്റുകള്‍ക്ക് ടെന്‍ഡർ വിളിച്ച് അനുമതി നല്‍കുകയുമായിരുന്നു.

സ്വകാര്യ ഔട്ട്‍ലെറ്റിലൂടെ മത്സരിച്ച് മദ്യ വില്‍പ്പന തുടങ്ങിയതോടെ മദ്യത്തില്‍ ഗുണനിലവാര വിഷയത്തിൽ പരാതികള്‍ ഉയര്‍ന്നു. മദ്യനയം നടപ്പാക്കിയ രീതിയില്‍ അഴിമതിയുണ്ടെന്ന സംശയവും ഇതോടെ ശക്തമായി.

തുടർന്ന് അന്വേഷണമാവശ്യപ്പെട്ട് ബിജെപി എം.പിയും ആയിരുന്ന മനോജ് തിവാരി ലഫ്.ഗവര്‍ണര്‍ക്കും സിബിഐക്കും കത്ത് നല്‍കി. തുടർന്ന് ചീഫ് സെക്രട്ടറി തല അന്വേഷണത്തില്‍ കള്ളം തെളിയുകയായിരുന്നു. ലൈസൻസ് ഫീ ഇനത്തിൽ നല്‍കിയ 144.36 കോടിയുടെ ഇളവ് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്.