5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Manmohan Singh Funeral: മൻമോഹൻ സിങിന് വിടചൊല്ലാൻ രാജ്യം; സംസ്കാര ചടങ്ങുകൾ സൈനിക ബഹുമതിയോടെ 11.45ന്

Ex-PM Manmohan Singh Funeral: മൻമോഹൻ സിങ്ങിൻ്റെ മരണത്തിനെ തുടർന്ന് ജനുവരി ഒന്നുവരെ ഏഴ് ദിവസത്തെ ദേശീയ ദുഃഖാചരണമാണ് നടത്താനാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംസ്കാരം നടക്കുന്ന ശനിയാഴ്ച അർധ അവധിയായിരിക്കും.

Manmohan Singh Funeral: മൻമോഹൻ സിങിന് വിടചൊല്ലാൻ രാജ്യം; സംസ്കാര ചടങ്ങുകൾ സൈനിക ബഹുമതിയോടെ 11.45ന്
മൻമോഹൻ സിങ് (​Image Credits: PTI)
neethu-vijayan
Neethu Vijayan | Published: 28 Dec 2024 06:30 AM

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സംസ്കാരം (Manmohan Singh Funeral) ഇന്ന് ഡൽഹിയിലെ നിഗംബോധ് ഘാട്ടിൽ നടക്കും. രാവിലെ 11.45ഓടെ എല്ലാവിധ ഔദ്യോ​ഗിക ബഹുമതികളോടെയുമാകും സംസ്കാരമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 9.30ന് കോൺ​ഗ്രസ് ആസ്ഥാനത്ത് നിന്ന് അന്ത്യയാത്ര ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എല്ലാവിധ സൈനിക ബഹുമതിയോടെയാകും സംസ്കാര ചടങ്ങുകൾ നടത്തുന്നതെന്നും കേന്ദ്ര സ‍ർക്കാർ അറിയിച്ചു. മൻമോഹൻ സിങ്ങിൻ്റെ മൃതദേഹം രാവിലെ എട്ട് മണിക്ക് കോൺഗ്രസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും.

മൻമോഹൻ സിങ്ങിൻ്റെ മരണത്തിനെ തുടർന്ന് ജനുവരി ഒന്നുവരെ ഏഴ് ദിവസത്തെ ദേശീയ ദുഃഖാചരണമാണ് നടത്താനാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംസ്കാരം നടക്കുന്ന ശനിയാഴ്ച അർധ അവധിയായിരിക്കും.

​ഗതാ​ഗത നിയന്ത്രണം

മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാര ചടങ്ങുകൾക്ക് മുന്നോടിയായി ഡൽഹിയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി പോലീസ്. ചില റോഡുകളിലൂടെയുള്ള ​ഗതാ​ഗതം വഴിതിരിച്ചുവിടാനും മറ്റ് ചിലത് ഒഴിവാക്കാനും തീരുമാനമുണ്ട്. രാജാ റാം കോഹ്ലി മാർഗ്, രാജ്ഘട്ട് റെഡ് ലൈറ്റ്, സിഗ്നേച്ചർ ബ്രിഡ്ജ്, യുധിസ്റ്റർ സേതു എന്നിവ നിയന്ത്രണത്തിൽ ഉൾപ്പെടുന്നു.

റിംഗ് റോഡ് (മഹാത്മാഗാന്ധി മാർഗ്), നിഷാദ് രാജ് മാർഗ്, ബൊളിവാർഡ് റോഡ്, എസ്പിഎം മാർഗ്, ലോതിയൻ റോഡ്, നേതാജി സുഭാഷ് മാർഗ് എന്നിവിടങ്ങളിൽ രാവിലെ 7.00 മുതൽ വൈകിട്ട് 3.00 വരെ ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലും ഏർപ്പെടുത്തും. അന്ത്യയാത്ര നടത്തുന്ന റോഡുകളിലൂടെയുള്ള ​ഗതാ​ഗതം ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ALSO READ:  ‘ചരിത്രം എന്നോട് കരുണകാണിക്കും’; പ്രധാനമന്ത്രിയായി അവസാന വാർത്താസമ്മേളനത്തിലെ മൻമോഹൻ സിംഗിൻ്റെ വാക്കുകൾ ചർച്ചയാവുന്നു

ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷൻ, ഐഎസ്ബിടി, റെഡ് ഫോർട്ട്, ചാന്ദ്‌നി ചൗക്ക്, തീസ് ഹസാരി കോർട്ട് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ റൂട്ടിൽ യാത്രകൾക്ക് കാലതാമസം നേരിടാൻ സാധ്യതയുണ്ട്. കൂടാതെ റോഡിലെ തിരക്ക് കുറയ്ക്കാൻ പൊതുഗതാഗതം ഉപയോഗിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. നിയുക്ത പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളൂ. ഗതാഗതം തടസ്സപ്പെടുത്തുന്നതിനാൽ റോഡരികിലെ പാർക്കിംഗ് ഒഴിവാക്കണം.

അസ്വാഭാവികമോ അജ്ഞാതമോ ആയ ഏതെങ്കിലും വസ്തുവോ വ്യക്തിയോ സംശയാസ്പദമായ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ടാൽ, അത് പോലീസിൽ അറിയിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സിഖ് പ്രധാനമന്ത്രിയോടുള്ള അനാദരവ്

അതേസമയം മുൻ പ്രധാനമന്ത്രിയുടെ സ്‍മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. രാജ്ഘട്ടിൽ സംസ്കാരം നടത്താത്തതിൽ വിവിധ കോണുകളിൽ നിന്നും കോൺ​ഗ്രസ് നേതൃത്വത്തിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. മൻമോഹൻ സിങിനായി നിർമിക്കുന്ന സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ മൃതദേഹത്തിന്റെ സംസ്കാരം നടത്താത്തതിൽ കടുത്ത അമർഷം രേഖപ്പെടുത്തി കോൺഗ്രസ് രം​ഗത്തെത്തി.

കേന്ദ്ര സർക്കാരിൻ്റെ ഈ നിലപാട് വേദനാജനകമെന്നാണ് ഈ നടപടിയോട് കെസി വേണുഗോപാൽ പ്രതികരിച്ചത്. എന്നാൽ അദ്ദേഹത്തിനുള്ള സ്മാരകത്തിൻ്റെ സ്ഥലം അടുത്തയാഴ്ച തീരുമാനിക്കുമെന്നാണ് കേന്ദ്രം കുടുംബത്തെ അറിയിച്ചത്. സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കത്ത് നൽകിയിരുന്നു.

ഗംഗാതീരത്ത് രാജ്ഘട്ടിൽ സംസ്കാരം നടത്തണമെന്നാണ് കത്തിൽ ഖാർ​ഗെ ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര സ‍ർക്കാരിൻ്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ്വയും രംഗത്തെത്തിയിട്ടുണ്ട്. പഞ്ചാബിന്റെ പുത്രന് ഉചിതമായ സ്മാരകം പണിയണമെന്നാണ് ബാജ്വ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ആദ്യ സിഖ് പ്രധാനമന്ത്രിയോടുള്ള അനാദരവാണ് കേന്ദ്രസർക്കാർ നിലപാടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.

 

Latest News