ബാക്കിയെല്ലാവരും ജയിലിലായി, പിണറായിയ്ക്ക് എന്താ ഒന്നും സംഭവിക്കാത്തത്: രാഹുല്‍ ഗാന്ധി

ബിജെപിയ്‌ക്കെതിരെ സംസാരിച്ചാല്‍ അവരുടെ പിന്നാലെയായിരിക്കും പിന്നീട് അന്വേഷണ ഏജന്‍സികള്‍. എന്നാല്‍ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു

ബാക്കിയെല്ലാവരും ജയിലിലായി, പിണറായിയ്ക്ക് എന്താ ഒന്നും സംഭവിക്കാത്തത്: രാഹുല്‍ ഗാന്ധി

Rahul Gandhi

Published: 

18 Apr 2024 16:51 PM

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിയെ ഇ ഡി ജയിലിലടയ്ക്കാത്തതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. പിണറായിക്കെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിനെതിരെ ഇ ഡി ഒന്നും ചെയ്യുന്നില്ല. ആരെങ്കിലും ബിജെപിയ്‌ക്കെതിരെ സംസാരിച്ചാല്‍ അവരുടെ പിന്നാലെയായിരിക്കും പിന്നീട് അന്വേഷണ ഏജന്‍സികള്‍. എന്നാല്‍ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലായപ്പോള്‍ കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും സ്ഥാപനങ്ങളും സുരക്ഷിതമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. ആരാണോ ബി.ജെ.പിക്കെതിരെ സംസാരിക്കുന്നത് അവരാണ് വേട്ടയാടപ്പെടുന്നത്. ഇ ഡിയോ സി.ബി.ഐയോ കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌തോ? ബി.ജെ.പിയെ ഏറ്റവുമധികം വിമര്‍ശിക്കുന്നയാളാണ് ഞാന്‍. എന്നെ 24 മണിക്കൂറും വിമര്‍ശിക്കുകയാണ് കേരള മുഖ്യമന്ത്രി ചെയ്യുന്നത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, ആശയത്തിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറത്ത് നടത്തിയ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് ഷോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം നടത്തി. മോദി രാജ്യത്തിന്റെ അടിത്തറ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ അടിത്തറ ഭരണഘടനയാണ്. ഭരണഘടനാ സ്ഥാപനങ്ങളും രാജ്യത്തിന്റെ അടിത്തറയാണ്. പ്രധാനമന്ത്രിയും ആര്‍എസ്എസും ഭരണഘടനയെ ആക്രമിക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇന്ത്യ എന്താണെന്ന് ധാരണയില്ല. ഒന്നിന് പുറകെ ഒന്നായി നാടകങ്ങള്‍ നടത്തുകയാണ്. മോദി എന്തുപറഞ്ഞാലും മാധ്യമങ്ങള്‍ പുകഴ്ത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, ബ്രിട്ടീഷുകാരില്‍ നിന്നും മോചനം നേടിയത് ആര്‍എസ്എസുകാരുടെ കീഴിലാകാനല്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആര്‍എസ്എസ്-കോണ്‍ഗ്രസ് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

സാധാരണക്കാര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. അതാണ് ബിജെപിയുമായുള്ള വ്യത്യാസമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘രാഷ്ട്രീയത്തിനപ്പുറം സ്‌നേഹം നല്‍കുന്നതിന് വയനാട്ടുകാര്‍ക്ക് നന്ദി. വയനാട് എന്റെ കുടുംബമാണ് വയനാട്ടുകാര്‍ എന്റെ കുടുംബത്തിലെ അംഗങ്ങളും. ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും വ്യത്യസ്ത രാഷ്ട്രീയമായിരിക്കും അതിനര്‍ത്ഥം അവര്‍ക്ക് പരസ്പരം സ്‌നേഹമില്ലാ എന്നല്ല. മറ്റുള്ള മനുഷ്യരെ ബഹുമാനിക്കുന്നതില്‍ നിന്നാണ് രാഷ്ട്രീയം തുടങ്ങുന്നത്.

ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. ഒറ്റരാജ്യം, ഒറ്റ ഭാഷ, ഒരു നേതാവ് എന്നാണ് ബിജെപിയും മോദിയും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഭാഷയെന്നത് മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്ന ഒന്നല്ല. മനുഷ്യന്റെ ഹൃദയത്തില്‍ നിന്ന് ഉരുതിരിഞ്ഞുവരുന്നതാണ്. മലയാളം ഹിന്ദിയേക്കാള്‍ താഴെയാണെന്ന് മലയാളികളോട് പറഞ്ഞാല്‍ ഇത് മലയാളികളെയും മലയാളത്തെയും അപമാനിക്കുന്നതിന് തുല്യമാണ്,’ രാഹുല്‍ പറഞ്ഞു.

വയനാട്ടിലെ വന്യ ജീവി ആക്രമണം പരിഹരിക്കാന്‍ കൂടെയുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാടിനെ അപമാനിക്കുകയാണെന്നും രാഹുല്‍ ആരോപിക്കുന്നുണ്ട്.

 

Related Stories
IRCTC: എന്നാലും എന്റെ ഐആര്‍സിടിസി നിനക്ക് ഇത് തന്നെ പണി; പിന്നെയും പണിമുടക്കി
Adar Poonawalla: ‘ഞായറാഴ്ചകളിൽ എന്നെത്തന്നെ നോക്കിയിരിക്കാൻ എന്‍റെ ഭാര്യയ്ക്ക് ഇഷ്ടമാണ്’; ’90 മണിക്കൂർ ജോലി’യെ പരിഹസിച്ച് പൂനെവാല
Boys Dies After Drowning: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അഞ്ചുപേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു; നോവായി അവസാന ദൃശ്യങ്ങൾ
Chhattisgarh Encounter: ഛത്തീസ്ഗഡിലെ ബീജാപൂരിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു, പരിശോധന തുടരുന്നു
Uttar Pradesh: ഉത്തർ പ്രദേശിൽ നിർമാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി തൊഴിലാളികൾ
Principal Forces Girls to Remove Shirt: സ്‌കൂളിലെ അവസാന ദിവസം ആഘോഷിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനികൾ; ഷര്‍ട്ട് അഴിപ്പിച്ച് പ്രിന്‍സിപ്പലിന്‍റെ ‘ശിക്ഷ’
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ