5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nitin Gadkari: ആറ് മാസത്തിനുള്ളിൽ ഇലക്ട്രിക് വണ്ടി വില പെട്രോൾ കാർ വിലയ്ക്ക് തുല്യം; മന്ത്രി തന്നെ വ്യക്തമാക്കി

EV and Petrol Car Price Rates: 212 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഡെറാഡൂൺ ആക്സസ്-കൺട്രോൾഡ് എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും

Nitin Gadkari: ആറ് മാസത്തിനുള്ളിൽ ഇലക്ട്രിക് വണ്ടി വില പെട്രോൾ കാർ വിലയ്ക്ക് തുല്യം; മന്ത്രി തന്നെ വ്യക്തമാക്കി
Nitin GadkariImage Credit source: Social Media
arun-nair
Arun Nair | Published: 20 Mar 2025 16:06 PM

ന്യൂഡൽഹി: രാജ്യത്ത് ആറ് മാസം കൊണ്ട് തന്നെ ലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. വൈദ്യുതി ഗതാഗത മേഖലയിൽ കൂടുതൽ സഹായകരമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൺവെർജൻസ് ഇന്ത്യ സ്മാർട്ട് സിറ്റീസ് ഇന്ത്യ എക്സ്പോകളെ അതിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

212 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഡെറാഡൂൺ ആക്സസ്-കൺട്രോൾഡ് എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും, “നല്ല റോഡുകൾ നിർമ്മിക്കുന്നതിലൂടെ, നമുക്ക് ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു. ചെലവ് കുറഞ്ഞത്, മലിനീകരണ രഹിതം, തദ്ദേശീയ ഉൽപ്പാദനം എന്നിവയാണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കാൻ, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ മേഖല മെച്ചപ്പെടുത്തേണ്ടതുണ്ട്.രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഭാവി വളരെ മികച്ചതാണെന്നും സ്മാർട്ട് സിറ്റികൾക്കും സ്മാർട്ട് ഗതാഗതത്തിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നിതിൻ ഗഡ്കരി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. റോഡ് നിർമ്മാണച്ചെലവ് കുറയ്ക്കുന്നതിന് പുതിയ സാങ്കേതികവിദ്യയും നവീകരണവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗഡ്കരി ചൂണ്ടിക്കാട്ടി