5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

എഎപിയെ പിടിമുറുക്കി ഇഡി; അമാനത്തുള്ള ഖാനെതിരെ അറസ്റ്റ് വാറണ്ടിന് അപേക്ഷ നൽകി

വഖഫ് ബോർഡ് ചെയർപേഴ്‌സണായിരിക്കെ ഖാൻ എല്ലാ മാനദണ്ഡങ്ങളും സർക്കാർ മാർഗനിർദേശങ്ങളും ലംഘിച്ച് 32 പേരെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

എഎപിയെ പിടിമുറുക്കി ഇഡി; അമാനത്തുള്ള ഖാനെതിരെ അറസ്റ്റ് വാറണ്ടിന് അപേക്ഷ നൽകി
Amanatulla Khan
neethu-vijayan
Neethu Vijayan | Published: 11 Apr 2024 12:18 PM

ആം ആദ്മി പാർട്ടി(എഎപി) പുതിയ കരുനീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ഡൽഹി വഖഫ് ബോർഡിലെ നിയമനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഎപി എംഎൽഎ അമാനത്തുള്ള ഖാനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുന്നതിന് ഇഡു പുതിയ അപേക്ഷ നൽകി. ഈ ആവശ്യം ഉന്നയിച്ച് ഇഡി ബുധനാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷയെ പിന്തുണച്ച് ചില രേഖകൾ സമർപ്പിക്കാൻ ഏജൻസി സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് സിബിഐയുടെയും ഇഡിയുടെയും പ്രത്യേക ജഡ്ജി രാകേഷ് സിയാൽ വിഷയത്തിൽ വാദം കേൾക്കുന്നതിനായി ഏപ്രിൽ 18ലേക്ക് മാറ്റി. ഓഖ്‌ലയിൽ നിന്നുള്ള എഎപി എംഎൽഎയാണ് ഖാൻ.

“അമാനത്തുള്ള ഖാനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുന്നതിനുള്ള ഒരു പുതിയ അപേക്ഷ ലഭിച്ചു. ഇത് പരിശോധിച്ച് നിയമങ്ങൾക്കനുസൃതമായി രജിസ്റ്റർ ചെയ്യുന്നു. ഇഡിയുടെ എസ് പിപി (സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ) ചില രേഖകൾ സമർപ്പിക്കാൻ കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ കേസിന്റെ 2024 ഏപ്രിൽ 18ന് പരിഗണിക്കും,” ജഡ്ജി പറഞ്ഞു. ഫെഡറൽ ഏജൻസി അടുത്തിടെ സമർപ്പിച്ച കുറ്റപത്രത്തിൽ ഖാനെ പ്രതി ചേർത്തിരുന്നില്ല. എന്നാൽ, കേസിൽ ഏജൻസിയുടെ സമൻസ് ഒഴിവാക്കിയെന്നാരോപിച്ച് ഖാനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി അടുത്തിടെ മജിസ്‌റ്റീരിയൽ കോടതിയെ സമീപിച്ചിരുന്നു. കേസിൽ ഏപ്രിൽ 20ന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (എസിഎംഎം) ദിവ്യ മൽഹോത്ര ഖാനെ വിളിച്ചുവരുത്തി.

2018 മുതൽ 2022 വരെ ഡൽഹി വഖഫ് ബോർഡ് ചെയർപേഴ്‌സണായിരിക്കെ ഖാൻ എല്ലാ മാനദണ്ഡങ്ങളും സർക്കാർ മാർഗനിർദേശങ്ങളും ലംഘിച്ച് 32 പേരെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അഴിമതി, പ്രീണനം തുടങ്ങിയ ആരോപണങ്ങളും പരാതിയിൽ ഉന്നയിക്കുന്നു. സിബിഐ നൽകിയ എഫ്ഐആറിൽ നിന്നും ഡൽഹി പോലീസിൻ്റെ മൂന്ന് പരാതികളിൽ നിന്നുമാണ് ഖാനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.