5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ആര്‍ടിഐ നിയമപ്രകാരം നല്‍കാനാവില്ല: എസ് ബി ഐ

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ അവ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും എസ്ബിഐ പറഞ്ഞു

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ആര്‍ടിഐ നിയമപ്രകാരം നല്‍കാനാവില്ല: എസ് ബി ഐ
ഒരു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റമില്ല
shiji-mk
Shiji M K | Published: 12 Apr 2024 12:55 PM

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാനാവില്ലെന്ന് എസ് ബി ഐ. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ബാങ്കിന്റെ വ്യക്തിപരമായ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണെന്നാണ് എസ്ബിഐയുടെ വിശദീകരണം.

മാര്‍ച്ച് 13ന് വിവരാവകാശ പ്രവര്‍ത്തകന്‍ കമ്മഡോര്‍ ലോകേഷ് ബത്ര വിവരങ്ങള്‍ ആവശ്യപ്പെട്ട് എസ്ബിഐയെ സമീപിച്ചതിന് പിന്നാലെയാണ് പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിധത്തില്‍ ഡിജിറ്റലായി വിവരങ്ങള്‍ കൈമാറണമെന്നായിരുന്നു ലോകേഷ് ബത്രയുടെ ആവശ്യം. എന്നാല്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയിട്ടുള്ള രണ്ട് ഇളവ് വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി വിവരങ്ങള്‍ കൈമാറാന്‍ എസ്ബിഐ വിസമ്മതിക്കുകയായിരുന്നു.

വിവരാവകാശ നിയമത്തിലെ രണ്ട് വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എസ്ബിഐ വിവരാവകാശ അപേക്ഷ തള്ളിയത്. വിശ്വാസയോഗ്യമായ രേഖകള്‍, വ്യക്തിഗത വിവരങ്ങള്‍ തടഞ്ഞുവെക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് എസ്ബിഐയുടെ നടപടി.

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ അവ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും എസ്ബിഐ പറഞ്ഞു. അതിനാല്‍ അറിയേണ്ട കാര്യങ്ങള്‍ പൊതുമധ്യത്തിലുണ്ടെന്നും എസ്ബിഐ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഇതിനകം ലഭ്യമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ എസ്ബിഐ വിസമ്മതിച്ചത് വിചിത്രമാണമെന്ന് ലോകേഷ് ബത്ര പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് സുപ്രീംകോടതി റദ്ദാക്കിയുന്നു. ഇതിന് പിന്നാലെ മുഴുവന്‍ രേഖകളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 14നായിരുന്നു ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ധനസഹായം നല്‍കുന്ന ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികളില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ്, ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.