Bhupesh Baghel Ed Raid: ഛത്തിസ്ഗഢ് മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ പരിശോധന; ഇഡി ഉദ്യോഗസ്ഥരെ മർദിച്ച് ഒരു സംഘമാളുകൾ
ED Officials Attacked After Raiding Bhupesh Baghel House: പുറത്ത് വന്നിട്ടുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ ഒരു സംഘം ആളുകൾ ചേർന്ന് ഇഡി ഉദ്യോഗസ്ഥരെ വളയുന്നതും മർദിക്കുന്നതും കാണാം.

ഭൂപേഷ് ബാഘേൽ
ന്യൂഡൽഹി: ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദോഗസ്ഥർക്കെതിരെ ആക്രമണം. ഭൂപേഷ് ബഘേലിന്റെ മകനും മദ്യ കുംഭകോണത്തിൽ പ്രതിയുമായ ചൈതന്യ ബഘേലിനെതിരായ കള്ളപ്പണ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി ഉദ്യോഗസ്ഥർ ഇവരുടെ ഭിലായിലെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ.
അതിനിടെയാണ് ഒരു സംഘം ആളുകൾ ഇഡി ഉദ്യോഗസ്ഥരെ വളഞ്ഞ് കൂട്ടമായി ആക്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരാണ് ബഘേലിന്റെ സ്ഥാപനങ്ങൾ പരിശോധിക്കുന്നതിൽ പ്രകോപിതരായി തങ്ങളെ ആക്രമിച്ചത് എന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ ആരോപണം.
പരിശോധനയ്‌ക്കെത്തിയ ഇഡി ഉദോഗസ്ഥരിൽ ഡെപ്യൂട്ടി ഡയറക്ടർ തലത്തിൽ ഉള്ളൊരാളുടെ കാറും ആക്രമിക്കപ്പെട്ടു. പുറത്ത് വന്നിട്ടുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ ഒരു സംഘം ആളുകൾ ചേർന്ന് ഇഡി ഉദ്യോഗസ്ഥരെ വളയുന്നതും മർദിക്കുന്നതും കാണാം. വാർത്താ ഏജൻസിയായ എഎൻഐ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ഇഡി ഉദ്യോഗസ്ഥരെ ഒരു സംഘമാളുകൾ അക്രമിക്കുന്നതിന്റെ വീഡിയോ:
#WATCH | Durg, Chhattisgarh: A team of Enforcement Directorate (ED) officials was allegedly attacked while they were coming out of the residence of former Chhattisgarh Chief Minister Bhupesh Baghel after a day-long search. Their car was surrounded and briefly stopped from leaving… pic.twitter.com/39de2hWtT9
— ANI (@ANI) March 10, 2025
മദ്യ കുംഭകോണത്തിൽ പണം കൈപ്പറ്റി എന്നതാണ് ചൈതന്യ ബഘേലിന് എതിരായ കേസ്. ഭിലായിലെ വീട്ടിൽ പിതാവ് ഭൂപേഷ് ബഘേലിനൊപ്പം ആണ് ചൈതന്യ താമസിക്കുന്നത്. ചൈതന്യ ബഘേലിന്റെയും സഹായി ലക്ഷ്മി നാരായണൻ ബൻസാലിന്റെയും മറ്റ് ചിലരുടെയും ഉടമസ്ഥതയിൽ ഉള്ള 15ഓളം സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയത്.