5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Earthquake Nepal : നേപ്പാളില്‍ ശക്തമായ ഭൂചലനം, 32 പേര്‍ക്ക് ദാരുണാന്ത്യം; ഉത്തരേന്ത്യയിലും പ്രകമ്പനം

earthquake in delhi : നേപ്പാളില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. ഡല്‍ഹി, ബിഹാര്‍, ഉത്തരേന്ത്യയുടെ മറ്റ് ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 6.35-ഓടെയാണ് ഭൂചലനം ഉണ്ടായത്. നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്തുള്ള ലോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്കുകിഴക്കായാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്

Earthquake Nepal : നേപ്പാളില്‍ ശക്തമായ ഭൂചലനം, 32 പേര്‍ക്ക് ദാരുണാന്ത്യം; ഉത്തരേന്ത്യയിലും പ്രകമ്പനം
പ്രതീകാത്മക ചിത്രം Image Credit source: Social Media
jayadevan-am
Jayadevan AM | Updated On: 07 Jan 2025 10:25 AM

നേപ്പാളില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. ഡല്‍ഹി, ബിഹാര്‍, ഉത്തരേന്ത്യയുടെ മറ്റ് ചില പ്രദേശങ്ങള്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 6.35-ഓടെയാണ് ഭൂചലനം ഉണ്ടായത്. നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്തുള്ള ലോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്കുകിഴക്കായാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ആളപായം, നാശനഷ്ടം തുടങ്ങിയവയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ചൈനയിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വിശദവിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.47-ന് അഫ്ഗാനിസ്താനിലും ഭൂകമ്പമുണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രതയാണ് അന്ന് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് നേപ്പാളിലും ഭൂകമ്പമുണ്ടായത്. ഭൂമിശാസ്ത്രപ്രത്യേകതകളാല്‍ ഭൂകമ്പം കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള രാജ്യമാണ് നേപ്പാള്‍. നേപ്പാളില്‍ ഇതിന് മുമ്പ് ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഡിസംബര്‍ പകുതി മുതല്‍ ഇതുവരെ പത്തോളം ഭൂകമ്പങ്ങളാണ് നേപ്പാളില്‍ അനുഭവപ്പെട്ടത്.

പടിഞ്ഞാറൻ നേപ്പാൾ എപ്പോൾ വേണമെങ്കിലും വലിയ ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമായി മാറാനുള്ള സാധ്യതയുണ്ടെന്നായിരുന്നു ഗവേഷകരുടെ മുന്നറിയിപ്പ്. നിലവിലെ ഭൂചലനങ്ങളുടെ തുടക്കം ഡിസംബര്‍ 17നായിരുന്നു. അന്ന് ബജാംഗിലാണ് ഭൂചലനം ഉണ്ടായത്. 18നും അതേ ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടു. പിന്നീട് മനാങ്, ബജുറ, ദാർചുല, ജജർകോട്ട്, ബൈതാഡി, മുഗു, സിന്ധുപാൽചോക്ക് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.

ഇന്ന് ഉണ്ടായതാണ് ഇതില്‍ ഏറ്റവും ശക്തമായത്. ഡിസംബര്‍ 20ന് ബജുറയില്‍ ഉണ്ടായതാണ് രണ്ടാമത്തെ ശക്തമായ ഭൂചലനം. അന്ന് 5.2 തീവ്രത രേഖപ്പെടുത്തി. ജനുവരി രണ്ടിന് സിന്ധുപാൽചോക്ക് ജില്ലയിലെ മജിതാർ പ്രദേശത്തുണ്ടായ ഭൂചലനത്തില്‍ 4.8 തീവ്രത രേഖപ്പെടുത്തി.

സിന്ധുപാൽചോക്കിലെ ഭൂചലനം ഒഴികെയുള്ള മറ്റ് ഒമ്പത് ഭൂചലനങ്ങളും പടിഞ്ഞാറൻ നേപ്പാളിലായിരുന്നുവെന്നതാണ് പ്രത്യേകത. ഏത് സമയത്തും 6.0 തീവ്രതയോ അതിലും ഉയർന്ന ഭൂകമ്പമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.