Delhi Earthquake : ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തി
നേപ്പാളാണ് ഭൂചലനത്തിൽ പ്രഭവ കേന്ദ്രം

Delhi Earthquake
ന്യൂ ഡൽഹി: മ്യാന്മാറിലും തായിലാൻഡിലും വൻ നാശങ്ങൾ വിതച്ച ഭുകമ്പത്തിന് പിന്നാലെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭൂചലനം. നേപ്പാളിൽ അനുഭവപ്പെട്ട റിക്ടർ സ്കെയിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രകമ്പനമാണ് ഡൽഹിയിലും സമീപം പ്രദേശങ്ങളിലും അനുഭവപ്പെട്ടതെന്ന് നാഷ്ണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിക്കുന്നത്.
നേപ്പാളിലെ ഗർഖകോട്ടിൽ നിന്നും മൂന്ന് കിലോമീറ്റർ മാറിയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂമിയുടെ സമതലത്തിൽ നിന്നും 20 കിലോമീറ്റർ താഴെയായിട്ടാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. അതേസമം കഴിഞ്ഞ വെള്ളിയാഴ്ച മ്യാന്മാറിലും തായിലാൻഡിലുമായി സംഭവിച്ച ഭൂകമ്പത്തിൽ 3,000ത്തോളം പേരുടെ ജീവൻ നഷ്ടമായി. നിരവധി പേർക്ക് ഭവനങ്ങൾ നഷ്ടമാകുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.7 തീവ്രതയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.