Andhra Pradesh Earthquake: ആന്ധ്രാപ്രദേശില്‍ ഭൂചലനം; വീടുകളില്‍ നിന്നിറങ്ങിയോടി ജനങ്ങള്‍
Earthquake in Andhra Pradesh Prakasam District: ഭൂമി കുലുക്കം അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ വീടുകളില്‍ നിന്നിറങ്ങി ഓടിയതായാണ് റിപ്പോര്‍ട്ട്. മുണ്ടലമുരു സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഇറങ്ങിയോടുകയായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരും പുറത്തേക്കിറങ്ങി.
അമരാവതി: ആന്ധ്രാപ്രദേശില്‍ ഭൂചലനം. പ്രകാശം ജില്ലയിലാണ് സംഭവമുണ്ടായത്. ജില്ലയിലെ മുണ്ടലമുരു, തല്ലൂര്‍, ഗംഗാവരം, രാമഭദ്രപുരം എന്നിവിടങ്ങളിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. ഭൂമി കുലുക്കം അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ വീടുകളില്‍ നിന്നിറങ്ങി ഓടിയതായാണ് റിപ്പോര്‍ട്ട്. രണ്ട് സെക്കന്‍ഡ് നേരത്തേക്കായിരുന്നു ഭൂമി കുലുക്കം അനുഭവപ്പെട്ടിരുന്നത്.
മുണ്ടലമുരു സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഇറങ്ങിയോടുകയായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരും പുറത്തേക്കിറങ്ങി. രണ്ട് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന ഭൂചലനം വീടുകളിലെ സാധനങ്ങള്‍ തല്‍സ്ഥാനത്ത് നിന്ന്
നീങ്ങിപോകാന്‍ വരെ കാരണമായതായി നാട്ടുകാര്‍ പറയുന്നു.
കൃഷ്ണ ജില്ലയിലും ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിജയവാഡ, ജഗ്ഗായപേട്ട്, തിരുവുരു, ഗാഡലഗുഡെം എന്നിവിടങ്ങളിലാണ് കൃഷ്ണ ജില്ലയില്‍ ഭൂചനമുണ്ടായത്. ഹൈദരാബാദ്, തെലങ്കാനയിലെ രംഗ റെഡ്ഡി ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളിലും ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. വാറങ്കല്‍, ഖമ്മം, ഭദ്രാദി, കോതഗുഡെം ജില്ലകളില്‍ 3 മുതല്‍ 4 സെക്കന്‍ഡ് വരെ സമയമായിരുന്നു ഭൂചലനം അനുഭവപ്പെട്ടിരുന്നത്.
അതേസമയം, രണ്ടാഴ്ചയ്ക്കിടെ ആന്ധ്രാപ്രദേശിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അന്ന് ഉണ്ടായത്. മുലുഗു ജില്ലയിലെ മേദാരത്തിന് സമീപമായിരുന്നു അന്നത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.