5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Telangana Earthquake: തെലങ്കാനയിൽ ശക്തമായ ഭൂചലനം; 5.3 തീവ്രത രേഖപ്പെടുത്തി

Earthquake Hits Telangana's Mulugu: റിക്ടര്‍ സ്കെയിൽ 5.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഹൈദരാബാദിന്‍റെ ചില പ്രാന്തപ്രദേശങ്ങളിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു.

Telangana Earthquake: തെലങ്കാനയിൽ ശക്തമായ ഭൂചലനം; 5.3 തീവ്രത രേഖപ്പെടുത്തി
Kozhikode Earthquake.
sarika-kp
Sarika KP | Published: 04 Dec 2024 08:59 AM

തെലങ്കാനയിൽ ശക്തമായ ഭൂചലനം. ബുധനാഴ്ച പുലർച്ചെ 7.27നാണ് തെലങ്കാനയിലെ മുളുഗു ജില്ലയിൽ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിൽ 5.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഹൈദരാബാദിന്‍റെ ചില പ്രാന്തപ്രദേശങ്ങളിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു.

വിജയവാഡയിലെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ ആളപായമോ നാശനഷ്ടങ്ങളോ നിലവിൽ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പല പ്രദേശത്തും ശക്തമായ പ്രകമ്പനാണ് ഉണ്ടായത്. പ്രകമ്പനത്തിൽ വീടുകളിൽ നിന്ന് പാത്രങ്ങളും മറ്റുവസ്തുക്കളും തെറിച്ചുവീണതോടെ പരിഭ്രാന്തരായ ജനങ്ങൾ ഇറങ്ങിയോടി. ഗോദാവരി നദീതീരമാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ‌ ജാ​ഗ്രത വേണമെന്നും അധികൃതര്‍ വ്യക്തമാക്കി. ബലക്ഷയമുള്ള കെട്ടിടങ്ങളിൽ തുടരരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി.

Latest News