AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

New Delhi: ഡൽഹിയിൽ കനത്ത പൊടിക്കാറ്റ്: 15 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു; നഗരത്തിൽ റെഡ് അലർട്ട്

New Delhi Weather: രാജ്യതലസ്ഥാനത്ത് കനത്ത പൊടിക്കാറ്റ്. ഇതോടെ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

New Delhi: ഡൽഹിയിൽ കനത്ത പൊടിക്കാറ്റ്: 15 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു; നഗരത്തിൽ റെഡ് അലർട്ട്
ഡൽഹി
abdul-basith
Abdul Basith | Published: 11 Apr 2025 21:39 PM

ഡൽഹിയിൽ കനത്ത പൊടിക്കാറ്റ്. നഗരത്തിൽ പൊടി കലർന്ന, കട്ടിയുള്ള മേഘങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് പൊടിക്കാറ്റ് ആരംഭിച്ചത്. വരുന്ന മണിക്കൂറുകളിൽ മഴസാധ്യത പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ കണക്കാക്കി 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നഗരത്തിൽ രാത്രി 9 മണി വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

രാജ്യതലസ്ഥാനത്ത് പലയിടങ്ങളിലും മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞുവീണു. മണ്ഡി ഹൗസ്, ഡൽഹി ഗേറ്റ് തുടങ്ങി പ്രധാനപ്പെട്ട ഇടങ്ങളിൽ പോലും മരച്ചില്ലകൾ ഒടിഞ്ഞുവീണിട്ടുണ്ട്. പലയിടത്തും ഗതാഗതം തടസപ്പെട്ടു. ചിലയിടങ്ങളിൽ വാഹനങ്ങളും ഒടിഞ്ഞ മരച്ചില്ലയ്ക്ക് അടിയിൽ പെട്ടു.

ഡൽഹിയിൽ സാധാരണ മുതൽ അതിശക്തമായത് വരെയുള്ള കൊടുങ്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഹരിയാന, എൻസിആർ, ഉത്തർ പ്രദേശിൻ്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും കൊടുങ്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

Also Read: Man Kills Daughter: ഇഷ്ടപ്പെട്ടയാൾക്കൊപ്പം ജീവിക്കാൻ വീടു വിട്ടിറങ്ങി; 20 വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി പിതാവ്

കാലാവസ്ഥ വളരെ മോശമായതിനാൽ പ്രദേശവാസികൾ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊടുങ്കാറ്റിന് സാധ്യതയുള്ള സമയത്ത് തുറസായ ഇടങ്ങളിൽ തങ്ങരുത് എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മനുഷ്യർക്കും കാലികൾക്കും ജീവഹാനി വരെ ഉണ്ടാക്കാൻ സാധ്യതയുള്ള കാറ്റ് വീശാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റ് കൃഷി നശിപ്പിച്ചേക്കുമെന്നും മുന്നറിയിപ്പ് നൽകി.

മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റ് ഡൽഹിയെയും എൻസിആറിനെയും സാരമായി ബാധിച്ചേക്കും. ചില ഇടങ്ങളിൽ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 80 കിലോമീറ്റർ വരെ ഉയരാമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് മഴസാധ്യത
കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഈ മാസം 10ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. 10നും 11നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. 10 ന് തിരുവനന്തപുരം, വയനാട്, കണ്ണൂർ ജില്ലകളിലും 11ന് മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലുമായിരുന്നു യെല്ലോ അലർട്ട്.