Vadodara Drunken Drive Death: മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ടു; 8 പേർക്ക് പരിക്ക്, അപകട ശേഷം ‘ഒരു റൗണ്ട് കൂടി’ എന്ന് അലറി വിളിച്ച് ഡ്രൈവർ
Drunk Driver Kills Woman and Injures 8 People in Vadodara: അപകടം നടന്ന ശേഷം കാറിൽ നിന്ന് പുറത്തിറങ്ങിയ രക്ഷിതും കൂടെ ഉണ്ടായിരുന്ന സുഹൃത്തും പരസ്പര വിരുദ്ധമായി സംസാരിക്കുന്നതും വീഡിയോയിൽ കാണാം. 'ഒരു റൗണ്ട് കൂടി', 'ഓം നമഃശിവായ' എന്നെല്ലാമാണ് രക്ഷിത് വിളിച്ചുപറഞ്ഞത്.

വഡോദര: മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ഒരു സ്ത്രീ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബുധനാഴ്ച രാത്രി ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. കരേലിബാഗിലെ അമ്രപാലി ചാർ രാസ്തിയിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. യുവാവ് അമിത വേഗത്തിലാണ് കാറോടിച്ചതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എംഎസ് സർവകലാശാലയിലെ നിയമ വിദ്യാർത്ഥിയായ രക്ഷിത് രവീഷ് ചൗരസ്യ എന്ന 23കാരനാണ് കാർ ഓടിച്ചിരുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
അപകടം നടന്ന ശേഷം കാറിൽ നിന്ന് പുറത്തിറങ്ങിയ രക്ഷിതും കൂടെ ഉണ്ടായിരുന്ന സുഹൃത്തും പരസ്പര വിരുദ്ധമായി സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ‘ഒരു റൗണ്ട് കൂടി’, ‘ഓം നമഃശിവായ’ എന്നെല്ലാമാണ് രക്ഷിത് വിളിച്ചുപറഞ്ഞത്. ഇവരുടെ അടുത്തേക്ക് ആളുകൾ ഓടിയെത്തുന്നതും ഇവരോട് സംസാരിക്കാൻ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിൽ ഉണ്ട്.
അപകടശേഷം പ്രതികൾ അലറിവിളിക്കുന്നതിന്റെ വീഡിയോ:
Trigger Warning ⚠️:
Horrific video have emerged from #Vadodara, #Gujarat , where an #OverSpeeding car hits a two-wheeler and run over people, causing one woman died and 4 other injured seriously, before #Holi festival.
On camera, #Drunk Driver who kills woman in Vadodara,… pic.twitter.com/s7EpeJ2GCp
— Surya Reddy (@jsuryareddy) March 14, 2025
ALSO READ: കാർഗിലിൽ ഭൂചലനം, 5.2 തീവ്രത; ജമ്മുവിൽ വിവിധ ഇടങ്ങളിൽ പ്രകമ്പനം
മദ്യലഹരിയിലാണ് രക്ഷിത് കാറോടിച്ചിരുന്നതെന്നും, അതാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണമായതെന്നും പോലീസ് ജോയിന്റ് കമ്മീഷണർ ലീന പാട്ടീൽ അറിയിച്ചു. അമ്രപാലി കോംപ്ലെക്സിന് സമീപത്ത് വെച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് വാഹനം വന്നിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ആദ്യം ഒരു ഇരുചക്ര വാഹനത്തെയായിരുന്നു കാർ ഇടിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
എന്നാൽ, അപകട സമയത്ത് താൻ മദ്യപിച്ചിരുന്നില്ലെന്നാണ് രക്ഷിതിന്റെ വാദം. തന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങിവരുന്ന വഴിയാണ് അപകടം ഉണ്ടായതെന്നും അപ്രതീക്ഷിതമായി എയർബാഗ് പ്രവർത്തിച്ചതിനാൽ തനിക്ക് മുന്നിൽ ഉള്ളതൊന്നും കാണാൻ കഴിഞ്ഞില്ലെന്നും രക്ഷിത് പൊലീസിന് മൊഴി നൽകി. അതേസമയം, അപകടത്തിൽ ഹേമാലി ബെൻ പട്ടേൽ എന്ന സ്ത്രീയാണ് മരിച്ചത്.